ഫുട്ബോളിന്, ESTADIO AZTECA, പ്രണയത്തിന് താജ്മഹൽ എന്താണോ അതാണ്. ബ്രസീലിൻ്റെ ചരിത്ര വിജയം പിറന്ന, മാറഡോണയുടെ വിസ്മയ ഗോൾ പിറന്ന മൈതാനം. അവിടെ ദക്ഷിണാഫ്രിക്കയോട് മെക്സിക്കോ ജയിച്ചപ്പോൾ അതിൽ കുടിയേറ്റത്തിൻ്റെ നോവുണ്ട്. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഒരു ഗോൾ പിന്നിൽ നിന്ന് രണ്ടു ഗോളടിച്ചു തിരിച്ചു വന്ന സൗത്ത് കൊറിയയുടെ കോൺഫിഡൻസിന് സൂര്യൻ ഉരുക്കിത്തീർത്ത കരുത്തുണ്ട്. ഇന്നെങ്ങനെയാവും ബോസ്നിയയും കാനഡയും യുഎസ്സും പരാഗ്വെയും കളിക്കുക? ട്രംപ് കളി കാണാൻ വരാത്തതു കൊണ്ട് അന്തരീക്ഷ താപം എന്തായാലും കൂടാനിടയില്ല! പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ഇന്നലത്തെ കളികളും ഇന്നു നടക്കാൻ പോകുന്ന കളികളും വിശകലനം ചെയ്യുന്നു.
