പുതിയ ഫോർമാറ്റിലായിരുന്നു ഇത്തവണ ചാമ്പ്യൻസ് ലീഗ് കളികൾ. പക്ഷേ ഒരു സർപ്രൈസും ഉണ്ടാവാതെ പോയത് എന്തുകൊണ്ടാണ്? ആർസനൽ, റിയൽ മാഡ്രിഡ്, പി. എസ്. ജി, ആസ്റ്റൺ വില്ല, ബാഴ്സലോണ, ബൊറൂഷ്യ ഡോർട്ട്മൊണ്ട്, ബയേൺ മ്യൂണിക്ക്, ഇൻ്റർ മിലാൻ … ഒക്കെ പ്രതീക്ഷിച്ച ടീമുകൾ. റിയാൽ മാഡ്രിഡുമായുള്ള മത്സരത്തിൽ അത് ലറ്റിക്കോ പുറത്താവുന്നതിന് പെനാൽറ്റി ഷൂട്ടൗട്ടിലെ ജൂലിയൻ അൽവാരസിൻ്റെ ഗോൾ റദ്ദാക്കിയത് പ്രധാന കാരണമായോ? എന്താണ് പെനാൽറ്റി ഷൂട്ടൗട്ടിലെ സൂക്ഷ്മനിയമങ്ങൾ? പി എസ് ജിയുടെ മാനേജർ ലൂയീസ് എൻറിക്കെയുടെതായിരിക്കുമോ ക്വാർട്ടർ മുതലുള്ള കളികൾ ? ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ ഡ്രോ പ്രമേയമാക്കി പ്രശസ്ത ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു. കൂടെ കളിക്കാരെ ചീത്ത പറയുന്ന, രണ്ട് ബില്യൺ പൗണ്ട് ചെലവാക്കി പുതിയ സ്റ്റേഡിയം നിർമ്മിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് മുതലാളിമാരിലൊരാളായ സർ ജിം റാറ്റ്ക്ലിഫിന് എന്തു പറ്റി എന്നും അന്വേഷിക്കുന്നു.