യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ.

ട്രംപിന്റെ മാർക്കറ്റിങ് ഷോ,
ഫിഫയുടെയും

‘‘ഫിഫയുടെ നോട്ടം തങ്ങൾക്കുവന്നുചേരുന്ന പണത്തിന്റെ കിലുകിലാരവത്തിലാണ്. ഈ 'കളി'യിൽ അവർ ഒന്നര ലക്ഷം കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ 70 ശതമാനം അവരുടെ ബാങ്കുകളിലേക്ക് എത്തിച്ചേരും. 48 ടീമുകളുടെ ഫോർമാറ്റ് അവരുടെ പണപ്പെട്ടി നിറയ്ക്കാനുള്ള നിഗൂഢതന്ത്രം മാത്രമാണ്’’- എം.പി. സുരേന്ദ്രൻ എഴുതുന്നു.

ന്താണ് ലോകകപ്പ് അനുഭവമെന്ന് അർജന്റീനയുടെ പൗളോ സൈബലയോട് ചോദിച്ചാൽ, അയാൾ ഉൽക്കടമായ വേദനയോടെ ആ പറുദീസാനഷ്ടത്തെക്കുറിച്ച് പറയാതിരിക്കില്ല. ഡിമരിയയോട് ആ അനുഭവത്തെപ്പറ്റി ചോദിച്ചപ്പോൾ അയാളുടെ കണ്ണുകൾ, ഓർമ്മകളാൽ നിറയാൻ തുടങ്ങി. ഒരഭിമുഖത്തിൽ സിമരിയ ആ കാലങ്ങളെക്കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ ഇങ്ങനെയൊരു വാചകം വന്നുവീഴുന്നു: ''തൊണ്ണൂറു മിനിറ്റിനുള്ളിൽ ഞാൻ ജീവിതത്തിന്റെ പതനവും ഉത്ഥാനവും ഒരുപോലെ അനുഭവിച്ചു''.

പരിശീലനക്കളിക്കിടയിൽ ഇടതുകാലിലെ പേശിയ്ക്ക് ക്ഷതമേറ്റപ്പോൾ, മൈതാനത്തിരുന്ന ബ്രസീലിയൻ വിങ് ബാക്ക് വെസ്‌ലി ഒരിക്കലും താൻ ടീമിൽനിന്ന് പുറത്തുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പുറത്തുവരാത്ത നിലവിളിയുമായാണ് അയാൾ റയോഡിജനീറോയിൽ തിരിച്ച് വിമാനമിറങ്ങിയത്. റോഡ്രീഗോയുടെയും എസ്റ്റാവോയുടെയും ദുഃഖങ്ങൾ ലോകകപ്പ് വേദിയുടെ നഷ്ടമായിരുന്നു.

ഇംഗ്ലണ്ടിന്റെ പരിശീലകൻ തോമസ് ടൂഷെൽ ലോകത്തെ ഞെട്ടിച്ചത് ഫിൽഫോഡനെയും കോൾപാമറെയും അർനോൾഡ് അലക്‌സാണ്ടറെയും പുറത്തിരുത്തിയാണ്. അത് ആരാധകരുടെ ഹൃദയം പോലും തകർത്തുകളഞ്ഞു. കളിക്കാരുടെ നഷ്ടങ്ങൾ ഇങ്ങനെയാണെങ്കിൽ കാണികളുടെ പ്രതീക്ഷകളോ?

സമാനതകളില്ലാത്ത ഏകപക്ഷീയ ആക്രമണത്തിൽ, ട്രംപ് ഭരണകൂടം ഇറാനെ ഞെരുക്കുന്നതിൽ ഒരു ഖേദവും ഫിഫ പ്രകടിപ്പിച്ചിട്ടില്ല. അതിനുപകരം, പ്രീണനപുരസ്‌കാരമായി ഒരു ഫിഫാ സമാധാന പുരസ്‌കാരം, ജനാധിപത്യ ധ്വംസകനായ പ്രസിഡന്റിന് സമ്മാനിച്ചു.

യു.എസിൽ ഒരു ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ വില 13,330 രൂപയാണ്. പണക്കാർക്ക് ഇരിക്കാവുന്ന ഹോസ്പിറ്റാലിറ്റി സീറ്റിന്റെ വില 70 ലക്ഷം രൂപയാണ്. ഖത്തറിൽ അത് 1,53,930 രൂപയായിരുന്നു. സമ്പത്ത് കൂട്ടിവെക്കുന്നതിൽ ആനന്ദം കൊള്ളുന്ന ട്രംപ് ഭരണകൂടം ലോകകപ്പിനെ ഒരു മാർക്കറ്റിങ് ഷോ മാത്രമാക്കി.

യഥാർഥത്തിൽ ഈ ലോകകപ്പ് നടക്കുന്നത് മൂന്നു രാജ്യങ്ങളിലാണ്. ദശകങ്ങളായി ഈ രാജ്യങ്ങൾ ഉറ്റ സൗഹൃദമൊന്നും പങ്കിടുന്നവരല്ല. മെക്‌സിക്കോയോട് ട്രംപിന് ഒടുങ്ങാത്ത ശത്രുതയാണ്. മെക്‌സിക്കോ സിറ്റിയെ, അയാൾ മയക്കുമരുന്നുനഗരം എന്നും വിളിച്ചു. മെക്‌സിക്കോയുടെ അഭയാർഥികളും അവരുടെ നുഴഞ്ഞുകയറ്റവും ട്രംപിന്റെ നിത്യവിമർശനവിഷയങ്ങളാണ്. അതിർത്തിനിയന്ത്രണം സംബന്ധിച്ച് ഇപ്പോഴും ഈ രാജ്യങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. ആഗോളവിപണിയിൽ എണ്ണ ഉൽപ്പാദനം, യുദ്ധങ്ങളുടെ മൂലകാരണമായി നിലനിന്നതോടുകൂടി, വെനസ്വലയെപ്പോലെ ട്രംപ് കണ്ണു വെച്ച മറ്റൊരു പ്രദേശമാണ് കാനഡയുടെ ആൽബെർട്ടാ പ്രൊവിൻസ്. ആൽബെർട്ടാ പ്രവിശ്യ യു.എസിനോട് ചേർക്കണം എന്നാണ് അവരുടെ ആവശ്യം. എന്നാൽ ഭൂരിഭാഗം ജനങ്ങളും അതിന് എതിരാണ്. ആഗോളഭീമന്മാരായ നൂറുകണക്കിന് പ്രകൃതിവാതകകമ്പനികൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. യു.എസിന്റെ ഈ ആർത്തി കൃത്യമായി കാനഡ അറിഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ക്രിമിനലായ ഒരു രാജ്യം ലോകരാഷ്ട്രഘടനയുടെ ജനാധിപത്യത്തെ വെല്ലുവിളിച്ച് നടത്തുന്ന നിർലജ്ജമായ ധ്വംസനങ്ങൾക്ക് ഇന്ത്യയടക്കം ചൂട്ടുപിടിക്കുന്നു എന്നതാണ് ദുരന്തം.

ബ്രസീലിയൻ വിങ് ബാക്കായിരുന്ന വെസ്‌ലി. പരിശീലനക്കളിക്കിടയിൽ ഇടതുകാലിലെ പേശിയ്ക്ക് ക്ഷതമേറ്റപ്പോൾ, മൈതാനത്തിരുന്ന വെസ്‌ലി ഒരിക്കലും താൻ ടീമിൽനിന്ന് പുറത്തുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ബ്രസീലിയൻ വിങ് ബാക്കായിരുന്ന വെസ്‌ലി. പരിശീലനക്കളിക്കിടയിൽ ഇടതുകാലിലെ പേശിയ്ക്ക് ക്ഷതമേറ്റപ്പോൾ, മൈതാനത്തിരുന്ന വെസ്‌ലി ഒരിക്കലും താൻ ടീമിൽനിന്ന് പുറത്തുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ഇതൊക്കെ അറിയാവുന്ന ഫിഫ, സമാനതകളില്ലാത്ത ഏകപക്ഷീയ ആക്രമണത്തിൽ, ട്രംപ് ഭരണകൂടം ഇറാനെ ഞെരുക്കുന്നതിൽ ഒരു ഖേദവും പ്രകടിപ്പിച്ചിട്ടില്ല. അതിനുപകരം, ജിയാനി ഇൻഫാന്റിനോ പ്രീണനപുരസ്‌കാരമായി ഒരു ഫിഫാ സമാധാന പുരസ്‌കാരം, ജനാധിപത്യ ധ്വംസകനായ പ്രസിഡന്റിന് സമ്മാനിച്ചു. ഇത്തരം പ്രീണനം, അടിമത്തത്തിന്റെ രോഗലക്ഷണമാണ്. അതോടെ ഫിഫയുടെ സാമ്പത്തിക അജണ്ട, യു.എസ് നിശ്ചയിക്കാൻ തുടങ്ങി. കളി കാണുന്നതിനുള്ള ടിക്കറ്റ് നിരക്കുകളിൽ പോലും ഈ വിവേചനം കാണാം. അമേരിക്കയിലെ ടിക്കറ്റ് നിരക്കുകൾ അവർ ഏകപക്ഷിയമായി വർധിപ്പിച്ചു.

ഫിഫയുടെ നയങ്ങളിൽ യു.എസ് അടിച്ചേൽപ്പിച്ച അധികാരത്തിന്റെ ചാപ്പയെക്കുറിച്ച് ഫിഫയ്ക്ക് മറുപടിയൊന്നുമില്ല. ഇൻഫാന്റിനോ ട്രംപിന്റെ 'രസികസദന'ത്തിലെ ഒരംഗം കൂടിയാണ്.

ഈ ലോകകപ്പിൽ അമേരിക്കയുടെ 11 നഗരങ്ങളിലായി 78 മത്സരങ്ങളാണ് നടക്കുന്നത്. രണ്ടു തവണ ലോകകപ്പ് മത്സരം സംഘടിപ്പിച്ചിട്ടുള്ള (1970, 1986) മെക്‌സിക്കോയിൽ മൂന്ന് നഗരങ്ങളിലായി 13 മത്സരങ്ങളാണ് നടക്കുന്നത്. കാനഡ, ടൊറാൻേറായിലും വാൻകൂവറിലുമായി 13 മത്സരങ്ങൾക്ക് വേദിയൊരുക്കിയിട്ടുണ്ട്. ലോകകപ്പിന്റെ നടത്തിപ്പിൽ ഈ രാജ്യങ്ങളെ ഏകോപിപ്പിക്കുന്നത് ഫിഫ ആണെങ്കിലും യു.എസ് ആണ് തീരുമാനങ്ങളെടുക്കുന്നത്.

വിസയുടെ കാര്യത്തിൽ വൻ ഫീസ് ചുമത്തിയതിനു പുറമേ, അതിന്റെ നിയന്ത്രണങ്ങൾ പൂർണമായും അമേരിക്കയുടെ ചുമതലയിലാണ്. ലോകത്ത് എവിടെ കായികോത്സവം നടക്കുമ്പോഴും വിസ നിയന്ത്രണത്തിൽ അധികൃതർ ഇളവ് നൽകാറുണ്ട്. അമേരിക്കയും ഇസ്രായേലും നടത്തുന്ന ഏകപക്ഷീയമായ യുദ്ധത്തിന്റെ നിഴലിൽ ഇറാനിലെ കാണികൾക്ക് അവർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. യാത്രാനിരോധനം ഏർപ്പെടുത്തിയ രാജ്യമാണെങ്കിലും ട്രംപ് ഭരണകൂടം സോമാലിയയുടെ ലോകകപ്പ് റഫ്‌റി ഒമർ ടാർടാന് യു.എസ് മണ്ണിൽ വിമാനമിറങ്ങാൻ അനുമതി നിഷേധിച്ചു. അത് യു.എസിന്റെ നയതന്ത്രകാര്യങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി ഫിഫ, നിസ്സഹായത പ്രകടിപ്പിച്ചു. കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച ആഫ്രിക്കൻ റഫ്‌റിയാണ് ടാർടാൻ എന്ന് ഓർക്കുക.

സോമാലിയ റഫ്റി ഒമർ ടർടാൻ. യാത്രാനിരോധനം ഏർപ്പെടുത്തിയ രാജ്യമാണെങ്കിലും ട്രംപ് ഭരണകൂടം ടാർടാന് യു.എസ് മണ്ണിൽ വിമാനമിറങ്ങാൻ അനുമതി നിഷേധിച്ചു.
സോമാലിയ റഫ്റി ഒമർ ടർടാൻ. യാത്രാനിരോധനം ഏർപ്പെടുത്തിയ രാജ്യമാണെങ്കിലും ട്രംപ് ഭരണകൂടം ടാർടാന് യു.എസ് മണ്ണിൽ വിമാനമിറങ്ങാൻ അനുമതി നിഷേധിച്ചു.

യഥാർഥത്തിൽ ഫിഫയുടെ നയങ്ങളിൽ യു.എസ് അടിച്ചേൽപ്പിച്ച അധികാരത്തിന്റെ ചാപ്പയെക്കുറിച്ച് ഇൻഫാന്റിനോയ്ക്ക് മറുപടിയൊന്നുമില്ല. ഇൻഫാന്റിനോ ട്രംപിന്റെ 'രസികസദന'ത്തിലെ ഒരംഗം കൂടിയാണ്. അതുകൊണ്ട് എൽ.ജി.ബി.ടി.ക്യു അവകാശങ്ങൾ അമേരിക്കയിൽ അവഗണിക്കപ്പെട്ടു. മെക്‌സിക്കൻ കാണികൾക്ക് അമേരിക്കയിൽ നിയന്ത്രണം വന്നു.

ഫിഫയുടെ നോട്ടം തങ്ങൾക്കുവന്നുചേരുന്ന പണത്തിന്റെ കിലുകിലാരവത്തിലാണ്. ഈ 'കളി'യിൽ അവർ ഒന്നര ലക്ഷം കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ 70 ശതമാനം അവരുടെ ബാങ്കുകളിലേക്ക് എത്തിച്ചേരും. 48 ടീമുകളുടെ ഫോർമാറ്റ് അവരുടെ പണപ്പെട്ടി നിറയ്ക്കാനുള്ള നിഗൂഢതന്ത്രം മാത്രമാണ്. യഥാർഥത്തിൽ ലോകകപ്പ് തുടങ്ങുന്നത് ജൂൺ 29ന് 32 ടീമുകൾ ഏറ്റുമുട്ടുന്ന രണ്ടാം ഘട്ടത്തിൽ മാത്രമാണ്. 104 മത്സരങ്ങളിൽ 72 പോരാട്ടങ്ങൾ അതോടെ അവസാനിക്കും. അതിൽ മിക്കവാറും വമ്പൻ രാഷ്ട്രങ്ങൾ റൗണ്ട് ഓഫ് 32 എന്ന യഥാർഥ പോർമുഖത്ത് എത്തിച്ചേരും.

Comments