2018-ലെ ഈജിപ്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ, ബാലറ്റ് പേപ്പറിൽ പേരില്ലാതിരുന്നിട്ടും ഒരു മില്യണിലധികം വോട്ടർമാർ എഴുതിയിട്ട പേര് ഒരു ഫുട്ബോൾ ഫോർവേർഡിൻറേത് ആയിരുന്നു. മുഹമ്മദ് സാലായുടേത്. ഈജിപ്തിലെ ഐക്കൺ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ആഫ്രിക്കൻ കളിക്കാരൻ. ലിവർപൂളിൻ്റെ ലെജൻഡ്. ചാമ്പ്യൻസ് ലീഗ് മുതൽ ക്ലബ് വേൾഡ് കപ്പ് വരെ 12 ടൈറ്റിലുകൾ സ്വന്തമായുള്ള സാലാ ലിവർപൂളിനോട് വിട പറയുകയാണ്. സങ്കടത്തോടു കൂടി. ഈ കാലഘട്ടത്തിലെ മജീഷ്യനായ ഫുട്ബോളിംഗ് ആർടിസ്റ്റിനെ ഇനിയെവിടെ കാണും നമ്മൾ? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
