ഫുട്ബോൾ ലോജിക്ക് വെച്ച് പ്രവചിക്കുകയാണെങ്കിൽ ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള മത്സരത്തിൽ എന്ത് സംഭവിക്കുമെന്ന് സി.കെ. വിനീതിനോട് ചോദിക്കുന്നു ദിലീപ് പ്രേമചന്ദ്രൻ. മെസ്സി കളിക്കുന്ന ഒരു കളി ആ ലോജിക്ക് വെച്ച് പ്രവചിക്കുകയെന്നത് അസാധ്യമാണെന്ന് പറയുന്നു വിനീത്. സ്പെയിൻ - ഫ്രാൻസ് മത്സരത്തിൽ ഒന്നും പ്രതീക്ഷിച്ചത് പോലെയല്ല സംഭവിച്ചത്. ലയണൽ മെസ്സി ഫാക്ടർ തന്നെയായിരിക്കും ഈ കളിയുടെ ഗതി നിർണയിക്കുകയെന്ന് ഇരുവരും ഒന്നിച്ച് പറയുന്നുണ്ട്. ബെല്ലിങ്ങാമിന്റെയും കെയ്നിന്റെയും ഫിസിക്കാലിറ്റിയെ അർജന്റീനയുടെ പ്രതിരോധം എങ്ങനെ തടുക്കും? ഇതൊരു ജീവൻമരണപോരാട്ടമാണ്. ജയിച്ചേ പറ്റൂ... ബാക്കി ഗ്രൗണ്ടിൽ കാണാം. ഇന്ത്യൻ ഫുട്ബോളർ സി.കെ. വിനീതിനും അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും പറയാനുണ്ട് ഒരുപാട്, PELOTA MÁGICA-യിലൂടെ...
