ഇന്നത്തെ കൂരിരുട്ടാർന്ന രാത്രിയിൽ നമുക്ക് രണ്ട് ആഫ്രിക്കൻ അട്ടിമറികൾ കാണാൻ കഴിയുമോ? കോംഗോ, ഇംഗ്ലണ്ടിനെ തോൽപിക്കുന്നതും സെനഗൽ ബെൽജിയത്തെ തോൽപ്പിക്കുന്നതും. കോംഗോ… ഇംഗ്ലണ്ടിനെ? മനസിൽ വെച്ചാമതി! അമ്മാതിരി ഗെയിം പ്ലാനുമായാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുക. കണ്ടോളൂ. മങ്ങിക്കത്തുന്ന ബെൽജിയം റാന്തൽ വിളക്ക് കെടുത്താൻ സെനഗൽ ഇന്നു വിചാരിച്ചാൽ നടക്കും. ബോസ്നിയക്ക് മേൽ അമേരിക്കക്കു തന്നെയാണ് ആധിപത്യം: പക്ഷേ…..
ഇന്നലത്തെ കളികൾ: ഇത്തവണ കപ്പ് നേടാതിരിക്കാൻ, ഫ്രാൻസിനെ തോൽപിക്കാൻ ആരുണ്ട് എന്ന വെല്ലുവിളിയാണ് ഇന്നലത്തെ ഫ്രാൻസ് - സ്വീഡൻ മത്സരം. നോർവെയുടെ അൻറോണിയോ ന്യൂസെയുടെ ആദ്യത്തെ ഗോളിൽ തകർന്ന ഐവറി കോസ്റ്റിൻ്റെ ഹൃദയം (കരളും കിഡ്നിയും). എന്നാൽ, അടുത്ത കളിയിൽ ബ്രസീലിനെ നേരിടണം നോർവെ എന്നാലോചിക്കുമ്പോഴാണ്… ഇന്നലത്തെ കളിയോടെ ‘മെക്സിക്കൻ മിസൈലുകൾ' ഉയർത്തുന്ന ഫുട്ബോൾ ഭീഷണി എന്തെല്ലാമാണ്.
കാണാം:
PALETA MÁGICA. ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
