റൊണാൾഡോക്ക് സെൽഫി റെക്കോർഡ്,
ബെൽജിയത്തിന് ആദ്യ ജയം

യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് അസിസ്റ്റ് ചെയ്ത കളിക്കാരൻ എന്ന റെക്കോർഡും ഇന്നലെ റൊണാൾഡോ സ്ഥാപിച്ചു.

Think

തികച്ചും ഏകപക്ഷീയമായ കളിയിൽ തുർക്കിയെ പോർച്ചുഗൽ തോൽപ്പിച്ചു. 3-0.
കളിയേക്കാൾ ശ്രദ്ധ നേടിയത് കളിക്കിടയിൽ സൂപ്പർ താരം റൊണാൾഡോക്കൊപ്പം സെൽഫിയെടുക്കാൻ പിച്ച് ഇൻവേഡ് ചെയ്ത ആരാധകരുടെ എണ്ണമാണ്. പല തവണയായി ആറു പേർ!
യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് അസിസ്റ്റ് ചെയ്ത കളിക്കാരൻ എന്ന റെക്കോർഡും ഇന്നലെ റൊണാൾഡോ സ്ഥാപിച്ചു. പോർച്ചുഗൽ ഗോളുകൾ: മോറ്റ ബെർനാഡോ സിൽവ (21-ാം മിനുറ്റ്) സാമെറ്റ് അക്കൈദിൻ (28-ാം മിനുറ്റ്), സെൽഫ് ഗോൾ, മിഗുവൽ ബ്രൂണോ ഫെർണാണ്ടസ് (55).

മറ്റൊരു കളിയിൽ ബെൽജിയം 2-0 ന് റൊമാനിയയെ തോൽപ്പിച്ചു. യൂറി ടീല മാൻസ് രണ്ടാം മിനുറ്റിലും കെവിൻ ഡി ബ്രയ്നെ 79-ാം മിനിറ്റിലും ഗോളുകൾ നേടി. ജോർജിയ - ചെക്ക് റിപ്പബ്ലിക് മത്സരം 1-1 ന് സമനിലയിൽ അവസാനിച്ചു.

ഇന്നത്തെ മത്സരങ്ങൾ:
സ്കോട്ട് ലൻഡ് / ഹംഗറി.
സ്വിറ്റ്സർലൻഡ് / ജെർമനി.
രണ്ടും സോണി ലിവിൽ ലൈവ്.

Comments