ശരിക്കും ഫുട്ബോൾ കലണ്ടറിൽ ഇപ്പോൾ വിശ്രമകാലം തുടങ്ങേണ്ടതായിരുന്നു. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, റിയൽ മാഡ്രിഡ് എന്നു വേണ്ട സകല ടീമുകളും ഹോളിഡേ മൂഡിൽ പോവേണ്ട കാലം. എന്നാൽ, ക്ലബ് ലോകകപ്പ് കിട്ടിയാൽ മാഡ്രിഡിൻ്റെ കയ്യിൽ വരാൻ പോകുന്നത് 125 മില്യൺ ഡോളർ ആണ്. കപ്പടിക്കുന്ന ഏറ്റവും ദുർബലമായ യൂറോപ്യൻ ടീമിനു പോലും കിട്ടും 100 മില്യൺ. അപ്പോൾ ഈ കപ്പിനു പിറകിൽ ഫിഫക്കൊരു കാപ്പിറ്റൽ കോൺസ്പിറസി ഉണ്ടോ? മെസ്സി കളിക്കുന്ന, CR7 കളിക്കാത്ത ക്ലബ് വേൾഡ് കപ്പിൻ്റെ സാമ്പത്തിക ലോകത്തിലൂടെ യാത്ര ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ. കൂടെ, ഫുട്ബോൾ പ്രേമികളുടെ തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ദിലീപ് മറുപടി പറയുന്നു.
