അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ ഇങ്ങ് കേരളത്തിൽ ഇരുന്ന് കാണാൻ തലകുത്തി നിൽക്കേണ്ടി വരുന്നുണ്ടോ ദിലീപിനെന്ന് ചോദിക്കുകയാണ് പ്രശസ്ത എഴുത്തുകാരൻ ഉണ്ണി ആർ. ലയണൽ മെസ്സി ഇല്ലെങ്കിൽ ഒരുവിധപ്പെട്ട ടീമുകളെ തോൽപ്പിക്കാൻ പറ്റുന്ന ടീമായി സ്കലോണി അർജന്റീനയെ മാറ്റിയിട്ടുണ്ട്. പക്ഷേ ഈ ടീമിന് കപ്പ് നേടണമെങ്കിൽ മെസ്സി വേണം. പോർച്ചുഗലിനുള്ളത് മികച്ച സ്ക്വാഡാണ്. പക്ഷേ അത് ഗ്രൗണ്ടിൽ അതേപടി നടപ്പാക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്? ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ ചർച്ചകളെക്കുറിച്ചും വിശദീകരിക്കുകയാണ് കാഴ്ചക്കാരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിൽ പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും. എഴുത്തുകാരൻ ഉണ്ണി ആർ, ഷെയ്ഖ് പരീത്, ഗണേഷ് ബാബു, ഡാൽവിൻ, ദീപക് രാമചന്ദ്രൻ, നിഹാൽ, വിഷ്ണുപ്രിയ, അഫ്താബ് സാദിഖ്, ഡോ. വിശാഖ് വി. എന്നിവരുടെ ചോദ്യങ്ങളാണ് ഇത്തവണ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
