48 ടീമുകളുള്ള ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടമത്സരങ്ങൾ പലതും വിരസമാവുമെന്നും ഏകപക്ഷീയമാവുമെന്നും ആശങ്കപ്പെട്ടവരുണ്ട്. എന്നാൽ നിലവാരമുള്ള ഫുട്ബോളാണ് ഏറിയപങ്കും കണ്ടത്. ആദ്യ ലോകകപ്പ് കളിച്ച കേപ് വെർദെയെപ്പോലുള്ള ടീമുകൾ അത്ഭുതപ്പെടുത്തി. യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും പുറത്ത് നിന്ന് ഒരു ലോകചാമ്പ്യനുണ്ടാവാൻ ഇനിയും എത്രകാലം കാത്തിരിക്കണം? ലോകഫുട്ബോളിലെ ചില വമ്പൻ പേരുകൾ കോച്ചുമാരുടെ തീരുമാനങ്ങളെ ബാധിക്കുന്നുണ്ടോ? ലോകകപ്പ് ഫുട്ബോളിൽ ടീമുകളുടെ ജഴ്സികൾക്ക് ഒരൽപം ഭംഗിക്കൂടുതലുണ്ടോ? കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും.
