എല്ലാം ഒത്തിണങ്ങിയ ഒരു ടീമുമായാണ് സ്പെയിൻ 2026 ലോകകപ്പിനെത്തുന്നത്. യൂറോകപ്പിലെ വണ്ടർ പ്രകടനം ടീം തുടർന്നാൽ, ഫുവന്തെയുടെ തന്ത്രങ്ങളും കളിക്കാരുടെ ഒത്തിണക്കവും വിജയം കണ്ടാൽ നിശ്ചയമായും സെമി ഉറപ്പിക്കാവുന്ന ടീമാണ് സ്പെയിൻ. 2010-ന് ശേഷം ഒരു രണ്ടാം ലോകകപ്പ് വിജയത്തിന് എല്ലാ സാധ്യതകളും ഈ സ്പെയിൻ ടീമിനുണ്ട്.
