ഡച്ച് മാസ്റ്റർ ക്ലാസ് എന്നൊക്കെ പറയാറില്ലേ, ഫുട്ബോളിൻ്റെ ഹിസ്റ്ററി ബുക്സിൽ. ഏതാണ്ടതു തന്നെയായിരുന്നു ഇന്നലെ നെതർലാൻഡ്സ്. ടുണീഷ്യയെ ആദ്യ കളിയിൽ, അഞ്ചിനമ്പരപ്പിച്ച അതേ അഞ്ചിൻ്റെ പണിയാണ് ഇന്നലെ സ്വീഡന് നെതർലാൻഡ്സ് കൊടുത്തത്. ജർമനി- ഐവറി കോസ്റ്റ് മത്സരം ക്ലാസായിരുന്നു. ലേറ്റായി വന്നു ലേറ്റസ്റ്റായ പോലെയൊരു രണ്ടേ… ഒന്ന്. ഡെനിസ് ഉൻഡാവിന് ഇതൊരു ഭയങ്കര പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് കൂടെയാണ്. വംശീയമായി പീഡിപ്പിക്കപ്പെടുന്ന കുർദിഷ് യസീദികളുടെ പ്രതിനിധി. ഇസ്ലാമിക് സ്റ്റേറ്റ് ഈ വംശത്തെയാകെ ഉൻമൂലനം ചെയ്തപ്പോൾ പന്തു കൊണ്ട് മന:പ്രതിരോധം തീർത്ത പോരാളി. പിന്നെ കുഞ്ഞൻ രാഷ്ട്രമായ Curaçao യുടെ 15 തകർപ്പൻ സേവുകൾ നടത്തിയ ഗോളി എലോയ് റൂം. ടുണീഷ്യക്കെതിരെ ക്ലിനിക്കലി പെർഫെക്റ്റ് Made in Japan!
ഇനി, ഇന്നു കാണാനുള്ള കളികളിൽ ഉറപ്പായും ഗംഭീരമാവും സ്പെയിൻ സൗദിയോട് കളിക്കുന്നത്. സമനില ഫ്രസ്ട്രേഷനുള്ള ബെൽജിയവും ഇറാനും. ഈ ലോകകപ്പിൻ്റെ സൂപ്പർ ഗോളി, Cape Verde യുടെ വൊസീഞ്ഞോയുടെ, വല ഇന്നു ചലിപ്പിക്കുമെന്നുറപ്പുള്ള ടു ടൈംസ് വേൾഡ് ചാമ്പ്യൻസ് ഉറുഗ്വായ്. നമ്മുടെ മുഹമ്മദ് സാലായുടെ ഈജിപ്തും കിടിലൻ സെറ്റ് പീസ് ടീം ന്യൂസിലാൻഡും.
പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന ഡെയ്ലി വേൾഡ് കപ്പ് റിവ്യൂ തുടരുന്നു.
