നെറ്റ്ഫ്ലിക്സിലെ വൈക്കിംഗ് സീരീസ് കണ്ട ഒരു ഷോ ആരാധകനും, ബ്രസീലിൻ്റെ മാസ്മരികത, ഫുട്ബോളിൽ അറിയാവുന്ന വേറൊരു ആരാധകനും, ഒരേ മനസിൽ ഒത്തുവന്നാൽ… OMG, ഇന്നത്തെ നോർവെ ബ്രസീൽ കളി, അങ്ങനെയേ കാണാൻ പറ്റൂ. ആൻസലോട്ടിയുടെ ബ്രെയ്ൻ, ഗാർഡിയോളയുടെ ബ്രെയ്ൻ നിർമിച്ച, ഫിനിഷിംഗ് ഫ്രാങ്കൻസ്റ്റൈൻ, ആയ ഏളിംഗ് ഹാളണ്ടിനെ എങ്ങനെ തളയ്ക്കും?
ഇംഗ്ലണ്ടിൻ്റെ അന്ത്യോപചാരങ്ങൾ, ഇന്നു മെക്സിക്കോ ചെയ്യരുതേ, അതും മറഡോണ “കള്ളക്കളി" കളിച്ച, ആ ആകാശം തൊടുന്ന അതേ മൈതാനത്തിൽ, എന്ന് പ്രാർഥിക്കുന്ന ഇംഗ്ലീഷ് ഫാൻ അല്ലാത്ത എത്രയോ പേരില്ലേ നമ്മുടെ കൂട്ടത്തിലും.
യെസ്. ഇനി ഇന്നലത്തെ കളികൾ: ഫ്രാൻസിനോട് പരാഗ്വെ കളിച്ചത് ഫുട്ബോളോ റഗ്ബിയോ? പ്രസ്സിംഗ് മൊറോക്കോ, മറ്റു ടീമുകൾക്ക് കൊടുക്കുന്ന സൈറൺ എന്താണ്?
ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
