എന്തുമാത്രം സെറ്റായ ഒരു ടീമാണ് ഫ്രാൻസ് എന്ന്, അതിൽ എന്തൊരു ജീനിയസ്സാണ് എംബാപ്പെ എന്ന് ഇന്നലെ തെളിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾവേട്ടക്കാരൻ ഹാളണ്ട് ഈ ഫോമിൽ കളിച്ചാൽ, ദൈവമേ, മറ്റുള്ളവർ എവിടെയെത്തും? എന്നാൽ ലയണൽ മെസ്സിയുടെ മുപ്പത്തിയെട്ടാം വയസ്സിലെ ഹാറ്റ് ട്രിക്ക് കണ്ട് മനസ്സഞ്ചിപ്പോയ കാണികൾ ചോദിക്കുന്നു: മെസ്സിയെപ്പോലെയാവുമോ ഇന്നു രാത്രി CR7? ഫ്രാൻസ്, നോർവെ, ഓസ്ട്രിയ വിജയങ്ങളെക്കുറിച്ചും പോർച്ചുഗൽ -കോംഗോ, ഇംഗ്ലണ്ട്-ക്രൊയേഷ്യ, കൊളമ്പിയ - ഉസ്ബെക്കിസ്ഥാൻ, ഘാന - പനാമ കളികളെക്കുറിച്ചും ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
