ദിദിയർ ദെഷാംപ്സ് ഫ്രഞ്ച് ടീമിൻെറ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സമയത്ത് ടീം വളരെ മോശം സാഹചര്യത്തിലായിരുന്നു. 1998-ൽ ലോകകിരീടം നേടിയതിന് ശേഷം പിന്നീടുള്ള ലോകകപ്പുകളിൽ ഈഗോ ക്ലാഷുകളും കളിക്കാർ തമ്മിലുള്ള പ്രശ്നങ്ങളുമൊക്കെ അവരെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരുന്നു. ആ ടീമിനെയാണ് ദെഷാംപ്സ് 2018-ൽ ലോകജേതാക്കളാക്കിയത്. എന്നാൽ ഇത്തവണ സെമിയിൽ തോറ്റത് നിരാശപ്പെടുന്നതെന്ന് തന്നെയെന്ന് പറയുന്നു ദിലീപ് പ്രേമചന്ദ്രൻ. സിദാൻ അന്താരാഷ്ട്ര ഫുട്ബോളിന് പറ്റിയ കോച്ചാണ്. ഇനി ഫ്രഞ്ച് ഫുട്ബോൾ എങ്ങനെയാവും മാറുകയെന്നും ദിലീപ് പറയുന്നു. നല്ല ടീമുമായി വന്ന ഇംഗ്ലണ്ട് ഇത്തവണയും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താതെ മടങ്ങി. ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള ലൂസേഴ്സ് ഫൈനൽ വെറുമൊരു മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന മത്സരമായിരിക്കില്ല. അതിൽ വീറും വാശിയുമുണ്ടാവും. ഇരുടീമിലെയും കളിക്കാർക്ക് പലതും തെളിയിക്കാനുണ്ടെന്ന് ദിലീപ് പറയുന്നു Pelota Magica-യിൽ...
