ഖത്തറിൽ കഴിഞ്ഞ ലോകകപ്പ് സെമിയിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു ഫ്രാൻസ്. അന്നത്തെ ഫ്രാൻസല്ല ഇന്നത്തെ ഫ്രാൻസ്. അന്നത്തെ മൊറോക്കോ അല്ല ഇന്നത്തെ മൊറോക്കോ. രണ്ടും, ഉഗ്രൻ - ഉജ്വല ടീമുകൾ. ഒരു നിക്ഷ്പക്ഷമതി പറയും: ഇന്നു ജയിക്കുന്ന ടീം ലോകകപ്പ് നേടാൻ എന്തുകൊണ്ടും യോഗ്യർ. അപ്പോൾ, അർജൻ്റീനയോ? മെസ്സിയോ? ചോദ്യങ്ങളോട് ചോദ്യങ്ങൾ. എന്താണ് മെസ്സി-എംബാപ്പെ ഡിഫറൻസ്? ട്രൂകോപ്പിയിൽ, ആധികാരികവും ആഴത്തിലുള്ളതുമായ ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും. കൂടെ, ഫ്രാൻസിൻ്റെയും മൊറോക്കോയുടെയും (അർജൻ്റീനയുടെയും), മലയാളി അറിഞ്ഞിരിക്കേണ്ട ചില അത്യാവശ്യ രാഷ്ട്രീയവശങ്ങളും ചർച്ച ചെയ്യുന്നു.
