ഫ്രാൻസിന്റെ മാനേജർ ദിദിയർ ഡെഷാമ്പ്സ് ഇന്നു കളിക്കളത്തിലുണ്ടാവില്ല. അമ്മ മരിച്ചതിനാൽ പാരീസിൽ തിരിച്ചെത്തിയതാണ് അദ്ദേഹം. പക്ഷേ, ഈ ലോകകപ്പിൻ്റെ ഗതി തന്നെ നിർണയിക്കുന്ന കളി, ഹാലണ്ടിൻ്റെ നോർവെയും എംബാപ്പെയുടെ ഫ്രാൻസും തമ്മിൽ, ഇന്നു രാത്രി നടക്കും. സെനഗലിൻ്റെ സാഡ് സ്റ്റോറി, ഇനിയും കഥ തുടരും എന്ന പോലാകുമോ എന്ന് ഇന്ന് അറിയാം. സ്പെയിനിനെ ഗോൾരഹിത സമനിലയിൽ കെട്ടിയ, ഉറൂഗ്വായെ സമനിലയിൽ തളച്ച കുഞ്ഞൻ രാഷ്ട്രം കേപ്പ് വെർദെ ഇന്ന് സൗദിയോട് എന്താണ് ചെയ്യുക എന്ന് കണ്ടു തന്നെ അറിയണം. ഉറുഗ്വായ്ക്കും സ്പെയിനിനും ഇന്നുണ്ട് അങ്കം. പക്ഷേ, ലോകശ്രദ്ധ മുഴുവൻ ഈജിപ്തും ഇറാനും ഏറ്റുമുട്ടുന്നതിലാണ്. അമേരിക്കയിലെ പുരോഗമന തലസ്ഥാനം എന്നറിയപ്പെടുന്ന സിയാറ്റിലിൽ, ലൂമെൻ ഫീൽഡിലെ മത്സരം PRIDE MATCH എന്നാണ് ബ്രാൻഡ് ചെയ്യപ്പെട്ടിരിക്കുന്നത്, ഒരു LGBTQ+ രാഷ്ട്രീയ ബ്രാൻഡിംഗ്. മറ്റൊരു കളി രണ്ടു ടീമിനും ജയിച്ചേ പറ്റൂ എന്ന ന്യൂസിലൻഡ് - ബെൽജിയം കളി. കൂടെ ചർച്ച ചെയ്യുന്നു. ഇക്വഡോർ ഞെട്ടിച്ച ജർമനിയുടെ പൊട്ടൽ, ജപ്പാൻ - സ്വീഡൻ സമനില, അമേരിക്കയെ തകർത്ത തുർക്കിയുടെ ഡയിങ്ങ് സെക്കൻഡ്സിലെ ഗോൾ. അന്നന്ന് കരുത്തേറുന്ന നെതർലൻഡ്സ്. ലോകകപ്പിലെ, ഇന്നലത്തെ കളികളും നാളത്തെ കളികളും വിശകലനം ചെയ്യുന്ന PELOTA MÁGICA യിൽ ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
