ജപ്പാന് എന്തൊക്കെ ഗുണങ്ങൾ ഉണ്ടായാലും ബ്രസീൽ ജയിക്കുമെന്ന് ദിലീപ് പറഞ്ഞത് ഒരു ആരാധകൻ്റെ പ്രവചനമായിരുന്നില്ല. മുടിഞ്ഞ കൗണ്ടർ അറ്റാക്കിംഗ് ട്രാൻസിഷൻസും തകർത്താടിയ ഡിഫൻസീവ് കംപാക്ട്നെസ്സും തന്നെ ആയിരുന്നു ഇന്നലെ കളിച്ച ജപ്പാൻ. എന്നാൽ, ബ്രസീലെന്ന ഫുട്ബോൾ ഇക്കോ സിസ്റ്റത്തിൻ്റെ കുടെ ഇപ്പോൾ CARLO ANCELOTTI എന്നൊരു തല നരച്ച ഫാക്ടർ കൂടെയുണ്ട്. അതൊരു ഭീഷണി തന്നെയാണ്.
ജയിക്കാൻ എന്തുകൊണ്ടും അർഹമായ ജർമനിയെന്ന ബിഗ് മാച്ച് ഫേവറിറ്റ്സിനെ എങ്ങനെയാണ് തന്ത്രകുതന്ത്രങ്ങൾ കൊണ്ട് പരാഗ്വെ തളയ്ക്കുക എന്നും ദിലീപ് പറഞ്ഞിരുന്നു. ശരിക്കും അനുവദിക്കേണ്ട ഗോൾ VAR നിഷേധിച്ചതാണോ ജർമനി തോൽക്കാൻ കാരണം?
അറിഞ്ഞു കൂടാ എന്താവുമെന്ന് ഇന്നലെ പറഞ്ഞ നെതർലൻഡ്സ് - മൊറോക്കോ കളിയെ ഇന്നെങ്ങെയാണ് ദിലീപ് വിലയിരുത്തുന്നത്?
ഇനി ഇന്നോ?
20 തവണ കളിച്ചാലും ഫ്രാൻസ് ജയിക്കുന്ന ഫ്രാൻസ് -സ്വീഡൻ കളി. അതിൽ സ്വീഡൻ ജയിക്കുമെന്ന ഒരു കൊച്ചു സ്വപ്നത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ?
ഏർലിംഗ് ഹാലണ്ടും ഓഡെഗാർഡുമൊക്കെ ഫുൾഫിറ്റ്നസ്സിൽ ഇറങ്ങുന്ന ഇന്നത്തെ നോർവെയോട് അങ്ങനെയങ്ങ് വിട്ടുകൊടുക്കുമോ ഐവറി കോസ്റ്റ്?
മെക്സിക്കോയെ 90 മിനുറ്റും ജയിക്കാൻ വിടില്ല ഇക്വഡോർ. അങ്ങനെയാണത്. ഗ്രൂപ്പ് റൗണ്ടിൽ ഇക്വഡോർ ജർമനിയെ തോൽപ്പിച്ചത് ഓർമയില്ലേ? എന്നാലും കാണികളൊരുക്കുന്ന ആ മെക്സിക്കൻ വേവിൽ ജയിച്ചുന്മാദിക്കുമോ മെക്സിക്കോ?
കാണാം.
ലോകകപ്പിലെ, ഇന്നലത്തെ കളികളും ഇന്നത്തെ കളികളും വിശകലനം ചെയ്യുന്ന PELOTA MÁGICA. ഇവിടെ, ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
