കഴിഞ്ഞ ലോകകപ്പിൽ ഉണ്ടായിരുന്നത് പോലെ ഒരു എംബാപ്പെ മാത്രമല്ല, ഇത്തവണ ഫ്രാൻസിൻെറ താരം. അർജൻറീനയുടെ ടീം യൂണിറ്റിക്കോ ആൻസലോട്ടിയുടെ ബ്രസീലിനോ യമാലിൻെറ സ്പെയിനിനോ തോൽപ്പിക്കാൻ സാധിക്കുമോ ഈ ഫ്രാൻസിനെ? ഫ്രാൻസിനെതിരെ കളിച്ച് ജയിക്കണമെങ്കിൽ മറ്റ് ടീമുകൾ എന്ത് ചെയ്യണമെന്ന് വിശദീകരിക്കുന്നു ദിലീപ് പ്രേമചന്ദ്രൻ. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ എംബാപ്പെയ്ക്ക് മുമ്പ് ഇതുപോലെ ചരിത്രനേട്ടമുണ്ടായിരുന്ന മറ്റൊരാൾ പെലെ മാത്രമാണ്. ഗോളടിയിൽ എംബാപ്പെ എല്ലാവരെയും മറികടന്ന് മുന്നേറും. എന്നാൽ ഏറ്റവും മികച്ച കളിക്കാരനെന്ന് വിശേഷിപ്പിക്കാനാവുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. 9 ആഫ്രിക്കൻ ടീമുകൾ നോക്കൗട്ട് ഘട്ടത്തിലെത്തിയിട്ടും മിക്കവർക്കും കാലിടറിയത് എവിടെയാണ്? ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽ റാം സജീവും ടി. ശ്രീജിത്തും. ഷിമിൻ പി.ടി, ജോക്ഷൻ റെജി, മുഹമ്മദ് ഹാഷിർ, ഹർഷൻ ഇ.എസ്, അഷ്റഫ് സലീം, അജേഷ് കെ. സക്കറിയ, മിഥുൻ ജോസഫ്, റൗഫ് എം.പി, മുഹമ്മദ് ഷാനവാസ്, ഗൗതം മനോജ് എന്നിവരുടേതാണ് ചോദ്യങ്ങൾ.
