അർജന്റീന എങ്ങനെ ഇംഗ്ലണ്ട് (സെമി) കടക്കും?

ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ അർജന്റീന ടീമിൽ വലിയ പരീക്ഷണങ്ങൾക്കോ മാറ്റങ്ങൾക്കോ സാധ്യതയുണ്ടോ? സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ മത്സരത്തിൽ അർജന്റീന ടീമിലെ ചില ദൗർബല്യങ്ങൾ വെളിവായിട്ടുണ്ട്. അത്ര മികച്ച ഒരു സ്പെഷ്യലിസ്റ്റ് ഡിഫൻസീവ് മിഡ്ഫീൽഡർ ടീമിലില്ല. മധ്യനിരയിൽ പ്രശ്നങ്ങളുണ്ടെങ്കിലും ടീമിൻെറ മുന്നേറ്റനിര ഇപ്പോഴും ശക്തമാണ്. ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരം അർജന്റീനയ്ക്ക് വലിയ പരീക്ഷണമായിരിക്കും. ഇതിനെ എങ്ങനെയാവും മെസ്സിയുടെ സംഘം മറികടക്കുക? കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും. അഡ്നാൻ അജ്സൽ, അരുൺ റെജി, അനിരുദ്ധൻ. എസ്, അലൻ, സെബാസ്റ്റ്യൻ തോമസ്, സുഹൈൽ, രാഹുൽ രവി, ശ്രീജിത്ത്. എസ് എന്നിവരുടേതാണ് ചോദ്യങ്ങൾ.

Comments