ഇന്ത്യൻ ഫുട്ബോൾ പരിതാപകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. അനാവശ്യ ഇടപെടലുകളും പക്ഷപാതിത്വവുമെല്ലാം നമ്മുടെ ഫുട്ബോളിനെ തകർത്തുകൊണ്ടേയിരിക്കുകയാണ്. നല്ലൊരു ഫുട്ബോൾ സ്റ്റേഡിയം പോലും ഉണ്ടാക്കാൻ നമുക്ക് സാധിക്കുന്നില്ല. എത്ര കാലമായി നാം അതിന് വേണ്ടി കാത്തിരിക്കുന്നു. നമ്മുടെ ഫുട്ബോളർമാർക്ക് എന്ത് സുരക്ഷിതത്വമാണ് ഇവിടുത്തെ അസോസിയേഷനുകൾ നൽകുന്നത്? നല്ല ഒരു ഗ്രൗണ്ട് ഉണ്ടാക്കാൻ പോലും സാധിക്കാത്തിടത്ത് എങ്ങനെയാണ് ഒരു ഇന്ത്യൻ ടീമിനെ വാർത്തെടുക്കാൻ പോവുന്നത്? മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.പി. സേതുമാധവൻ സംസാരിക്കുന്നു. ലോകകപ്പിലെ പുതിയ പരിഷ്കാരങ്ങളെക്കുറിച്ചും മത്സരങ്ങളുടെ നിലവാരത്തെക്കുറിച്ചുമെല്ലാം കമൽറാം സജീവുമായുള്ള സംഭാഷണത്തിൻെറ രണ്ടാം ഭാഗത്തിൽ അദ്ദേഹം വിശദീകരിക്കുന്നു.
