ഫുട്ബോളിലെ എക്കാലത്തെയും വലിയ ആവേശങ്ങളിലൊന്നായ ഇറ്റലി തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിൽ നിന്ന് പുറത്താവാനുള്ള സാധ്യത കൂടിയിരിക്കുകയാണ്. കോച്ച് ജനറോ ഗെറ്റൂസോ, ഇറ്റലിയുടെ ഈ അവസ്ഥക്ക് വിവാദപരമായ കാരണങ്ങളാണ് ഉയർത്തുന്നത്. ഗെറ്റൂസോയുടെ വിരൽ നീളുന്നത്, ടാക്റ്റിക്സും ടെക്നിക്കും ജീനിയസും കൊണ്ട് അടുത്ത ലോകകപ്പിൽ ഇടം ഉറപ്പിച്ച ആഫ്രിക്കൻ, ഏഷ്യൻ, സൗത്ത് അമേരിക്കൻ രാജ്യങ്ങൾക്കുനേരെയാണ്. ഇറ്റാലിയൻ കോച്ച് ഉയർത്തിയ കോണ്ടിനെൻ്റൽ ബാലൻസ് എന്ന പ്രശ്നം എത്രമാത്രം സത്യമാണെന്ന് ആഴത്തിൽ ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
