EURO: 2024 ചാമ്പ്യന്മാർ വിറച്ചു, പക്ഷേ ജയിച്ചു

യൂറോ ചരിത്രത്തിലെ ഏറ്റവും സ്പീഡുറ്റ ഗോൾ ഇന്നലെ പിറന്നു. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയുടെ മാറിലേക്ക് അൽബേനിയയുടെ നെദീം ബജ്രാമി ഒന്നാം മിനുറ്റിൽ തന്നെ ഗോൾ തൊടുത്തു. ഇറ്റലി വിറച്ചു. സംയമനം വീണ്ടെടുത്തു. കണക്കുകൾ ഇതാ: ഗോൾ പൊസെഷൻ: ഇറ്റലി 69% അൽബേനിയ 31% . കോർണർ :

ഇറ്റലി 5, അൽബേനിയ 3. അറ്റെംറ്റ്സ്, ഒഫ് ഗാർഗറ്റ്: ഇറ്റലി 12, അൽബേനിയ 7. ഒൺ ടാർഗറ്റ്: ഇറ്റലി 5, അൽബേനിയ 1.

ഇറ്റലിക്കുവേണ്ടി 11-ാം മിനുറ്റിൽ അലെക്സാണ്ട്രോ ബസ്തോണിയും 16-ാം മിനുറ്റിൽ നിക്കോളോ ബാരെല്ലയും ഗോളുകൾ നേടി.

ബെർലിനിൽ ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ സ്പെയിൻ നടത്തിയ അതിവേഗ താണ്ഡവത്തിൽ ക്രൊയേഷ്യ പൊടിയായി. ആദ്യ പകുതിയിലെ 3 - 0 തന്നെയായിരുന്നു കളി തീരുമ്പോഴും സ്കോർ. 29-ാം മിനുറ്റിൽ അൽവാരോ മൊറാറ്റ, 32 ൽ റൂയീസ് ഫാബിയാൻ, മിനുറ്റ് 45 ൽ ഡാനി കാർവാജൽ എന്നിവരുടേതായിരുന്നു സ്പാനിഷ് ഗോളുകൾ.

ഇത്തവണ കറുത്ത കുതിരകളാവുമെന്ന് ഒട്ടേറെ ഫുട്മ്പോൾ നിരൂപകർ വിചാരിക്കുന്ന ഹംഗറി സ്വിറ്റ്സർലൻഡിനോട് 3 -1 ന് തോറ്റു ക്വാഡ്വോ ദുഅ (12-ാം മിനുറ്റ്), മൈക്കൽ ഐബിഷർ (45), ബ്രീൽ എമ്പോളോ (90) എന്നിവർ സ്വിറ്റ്സർലൻഡിനു വേണ്ടിയും ബർണാബാസ് വാഗാ 66-ാം മിനുറ്റിൽ ഹംഗറിക്കു വേണ്ടിയും ഗോളടിച്ചു.

ഇന്നും കളികൾ മൂന്ന്.

പോളണ്ട് -നെതർലൻഡ്സ്, സ്ലൊവേനിയ - ഡെൻമാർക്ക്, സെർബിയ-ഇംഗ്ലണ്ട്. മൂന്നും സോണി ലിവിൽ ലൈവ്.

Comments