നല്ല ഫുട്ബോൾ കാണാനുണ്ട് ഈ വീക്കെൻഡിൽ

ദുഃഖത്തോടെ തുടങ്ങാം, ഗോളിയുമായി കൂട്ടിയിടിച്ച് കഴിഞ്ഞ ദിവസം മരിച്ച സ്പാനിഷ് ഫുട്ബോളർ മിഗ്വയലിന് ആദരാഞ്ജലികൾ. ആര് മരിച്ചാലും കളി തുടരുക തന്നെ ചെയ്യും. ആഴ്ചക്കൊടുവിൽ നോട്ടിംഗ്ഹം ഫോറസ്റ്റ്, മാഞ്ചസ്റ്റർ സിറ്റിയോട്. കാരിക്കിന്റെ ഫ്യൂച്ചർ നിർണ്ണയിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് - ആസ്റ്റൺ വില്ല കളി. ചെൽസിക്കും സണ്ടർലാൻഡിനും ജീവനോ മരണമോ എന്ന മത്സരം. ല ലീഗയിൽ റിയൽ മാഡ്രിഡ് വലൻസിയയോട്. ഒരു വേൾഡ് കപ്പ് ഫൈനലിനേക്കാളും വാശിയുള്ള അത്ലറ്റിക്കോ- ബാർസിലോണ, ഒക്കെ ഈയാഴ്ചയാണ്. പിന്നെ നവംബർ 9 മുതൽ 17 വരെ ഇന്റർനാഷനൽ ബ്രേക്ക്! ഇതിനൊക്കെ പുറമെ, പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും തിങ്ക് സ്പോർട്ട് കാണുന്ന പ്രേക്ഷകന്റെ, ഇന്ത്യൻ ഫുട്ബോൾ കാണാൻ ആളില്ലാത്തത് എന്താണെന്ന ചോദ്യവും ഡിസ്കസ് ചെയ്യുകയാണ് ഈ എപ്പിസോഡിൽ.


Summary: Jesus De Miguel's death, EPL and La Liga upcoming matches, Sports analyst Dileep Premachandran talks to Kamalram Sajeev in Think Sport.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments