പി.എസ്.വി ഐന്തോവൻ ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയാണ്. കളി ചാമ്പ്യൻസ് ലീഗ്. രണ്ടാം പകുതിവരെ മൊറീഞ്ഞോയുടെ റിയൽ പിന്നിൽ. അപ്പോളതാ വരുന്നു ജൂഡ് ബെല്ലിംഗ്ഹാം എന്ന മാജിക്. 13 മിനിറ്റ് കൊണ്ട് കളിയുടെ തല തിരിഞ്ഞു. റിയൽ 5 - പി.എസ്.വി ആദ്യമടിച്ച അതേ ഒന്ന് ! ഇതാണ് ഇയ്യാഴ്ചത്തെ കളി. കൂടെ ആഴ്സനലിന്റെ, സിറ്റിയുടെ, യുണൈറ്റഡിന്റെ സമനിലകൾ. ബയേണിന്റെ തോൽവി.
ഈ വീക്കെൻഡിൽ ആഴ്സനൽ സിറ്റിയോട് ജയിച്ചാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചാമ്പ്യൻ ആരെന്ന കാര്യത്തിൽ തീരുമാനമാകുമോ! ലിവർപൂൾ നല്ല ഫോം ആവുകയാണ്. അതുകൊണ്ട് എവർട്ടനോട് ജയിച്ചു കൊള്ളണം എന്നുണ്ടോ?
മൊറോക്കോയെ മാറ്റി, സെനഗൽ ആഫ്രിക്കൻ ചാമ്പ്യൻമാരായി പ്രഖ്യാപിക്കപ്പെട്ടതിന്റെ നിയമ സാധുത എന്താണ്?
QUESTION AND ANSWER
കഴിഞ്ഞയാഴ്ച MLSൽ മെസ്സിക്ക് റെഡ് കാർഡ് കൊടുക്കാതിരുന്നതിൽ എന്തെങ്കിലും ന്യായമുണ്ടോ?
ഫുട്ബോളിൽ നമ്പർ ടെന്നിന്റെ പ്രസക്തി കുറയുകയാണോ?
പെനാൽറ്റി ഷൂട്ടൗട്ടിന് പകരം എന്താണൊരു വഴി?
പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ചചെയ്യുന്നു.
