ഇങ്ങനെ പോയാൽ എങ്ങനെ വളരും കേരള ഫുട്ബോൾ?

കേരളത്തിലെ ഒരു ജില്ലയുടെ അത്രപോലും ജനസംഖ്യയില്ലാത്ത കാബോ വെർദെയും ക്യുറസാവോയുമെല്ലാം ലോകഫുട്ബോളിൽ തങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നു. എന്നിട്ടുമെന്താണ് ഇന്ത്യയിപ്പോഴും ലോകകപ്പ് യോഗ്യതയുടെ അയലത്ത് പോലും എത്താത്തത്? കേരള ഫുട്ബോളിൻെറ കാര്യമോ? നമ്മുടെ സംവിധാനങ്ങളിലെയും സൗകര്യങ്ങളിലെയും പാകപ്പിഴകളെക്കുറിച്ചും അത് മെച്ചപ്പെടുത്താനും നല്ല ടാലൻറുകളെ വളർത്തിയെടുക്കേണ്ടതിനെക്കുറിച്ചും ട്രൂകോപ്പി തിങ്ക് ടീമിനോട് സംസാരിക്കുകയാണ് ഫുട്ബോളറും മുൻ കേരള സന്തോഷ് ട്രോഫി താരവുമായ റിയാസ്. കെ.വി. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിൻെറ നിരീക്ഷണങ്ങളും പങ്കുവെക്കുന്നു.

Comments