എന്തുകൊണ്ടാണ് കിലിയൻ മ്പാപ്പേയുടെ പെർഫോർമൻസ് മെട്രിക്സ് ഈയടുത്ത കളികളിൽ ദയനീയമായി തീരുന്നത്? ഫ്രാൻസിൻ്റെ ടീം കോച്ച് ഡഷാമ്പ് പറയുന്നത് മ്പാപ്പെ അത്രക്ക് സന്തോഷവാനല്ലെന്നാണ്. ഈ സീസണിൽ അടിച്ച ഗോളുകളിലേറെയും പെനാൽറ്റികളിൽ നിന്നായപ്പോൾ കാര്യങ്ങൾ ശരിയാവുന്നില്ലെന്ന് മ്പാപ്പേയും പറഞ്ഞു. എന്താണ് മ്പാപ്പേക്ക് സംഭവിക്കുന്നത്? പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് സംസാരിക്കുന്നു.