വെറുതെ കളിതമാശക്ക് ചെയ്തതാണ്. പക്ഷേ കാര്യം ഭയങ്കര സീരിയസ് ആയി. എംബാപ്പെ മാപ്പ് പറഞ്ഞു. റിയൽ മാഡ്രിഡ് മാപ്പുപറഞ്ഞു. റിയൽ മാഡ്രിഡ് പ്രസിഡന്റ് ചൈനീസ് അംബാസഡറെ വിളിച്ച് പ്രത്യേകം മാപ്പ് പറഞ്ഞു. അങ്ങനെ മാപ്പ് പറയേണ്ടതില്ലെന്ന് യു.എസ്. സെനറ്റ് കമ്മിറ്റി. അങ്ങനെ ഗോളാന്തര പ്രശ്നമായ, ചൈനയെ ചൊടിപ്പിച്ച മാവോ തമാശയുടെ യാഥാർത്ഥ്യം എന്താണ്?
ലീഗ് കപ്പിൽ നാലാം നിര ടീമായ ഫ്ലീറ്റ്വുഡിനോട് ഉണ്ടായ തോൽവി ഈ വീക്കെൻഡിലെ ലിവർപൂളുമായുള്ള മത്സരത്തിൽ ആഴ്സനലിനെ എങ്ങനെ ബാധിക്കും? ലീഗ് കപ്പിൽ തോൽപ്പിച്ച ബ്രൈറ്റനെ ഇ.പി.എല്ലിൽ നേരിടുമ്പോൾ സിറ്റിക്ക് ജയം ആവർത്തിക്കാൻ കഴിയുമോ? കാരിക്കിന്റെ ഭാവി ചെൽസിയോട് ഇയ്യാഴ്ച ജയിച്ചാൽ ഓക്കേ ആവുമോ? കൂടെ എൽ ക്ലാസിക്കോക്ക് ശേഷം ലാ ലീഗയിൽ ഇറങ്ങുന്ന ബാഴ്സയുടെയും റിയാൽ മാഡ്രിഡിന്റെയും അടുത്ത കളികളും വിശകലനം ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
