ബാഴ്സലോണ മാനേജർ ഹാൻസി ഫ്ലിക്ക് പറയുന്നത് ലോകത്തിലെ ഏറ്റവും ബെസ്റ്റ് ഫുട്ബോളർ ലാമിൻ യമാൽ ആണെന്നാണ്. ഇയ്യടുത്ത കളികൾ സൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാൾക്ക് ബാഴ്സലോണയുടെ ഉജ്വലകാലത്ത് നിറഞ്ഞുനിന്ന ലയണൽ മെസ്സിയേക്കാളും സുവാരസിനേക്കാളും നെയ്മറിനേക്കാളും ജീനിയസ്, യമാലിൽ കാണാൻ പറ്റും. ലാലിഗയിൽ ബാഴ്സയുടെ തകർപ്പൻ ഫോമിനെക്കുറിച്ചും മൊറീഞ്ഞോയുടെ റയൽ മാഡ്രിഡിന്റെ വമ്പൻ തിരിച്ചുവരവിനെക്കുറിച്ചും പ്രീമിയർ ലീഗിലെ ടേബിൾ നിലയിൽ മാറ്റങ്ങൾ ഉണ്ടാവുമോ എന്നും ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിയെക്കുറിച്ചും സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും. കൂടെ PSG v BARCELONA, BAYERN v ARSENAL മത്സരങ്ങളിലെ സാധ്യതകളും വിലയിരുത്തുന്നു.
