കളിക്കളത്തിൽ അരൂപിയായ ആത്മാവിനെപ്പോലെ നിറഞ്ഞുനിൽക്കുകയാണ് ലയണൽ മെസ്സി. ഗ്രൗണ്ടിലിറങ്ങിയാൽ തന്റെ പൊസിഷനപ്പുറത്ത് ഇത്രയും ഫ്രീ ആയി കളിക്കുന്ന അധികം കളിക്കാർ ലോകഫുട്ബോളിൽ തന്നെ ഉണ്ടായിട്ടില്ല. അത്ര അതിശക്തമായ മിഡ്ഫീൽഡൊന്നുമല്ല മെസ്സിക്ക് പിറകിലുള്ളത്. എന്നിട്ടും അയാൾ മാജിക് തുടർന്ന് കൊണ്ടേയിരിക്കുന്നുവെന്ന് പറയുന്നു ദിലീപ് പ്രേമചന്ദ്രൻ. ഇംഗ്ലീഷ് മാധ്യമങ്ങൾ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന് വലിയ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇക്കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇംഗ്ലീഷ് ഫുട്ബോൾ ടീം ഉണ്ടാക്കിയ നേട്ടങ്ങൾ തന്നെ അത്ഭുതകരമാണ്. സെമിയിൽ അർജന്റീനയ്ക്കെതിരെ ഫോർമേഷനിൽ മാറ്റം പ്രതീക്ഷിക്കുന്നു. ലോകഫുട്ബോളിൽ എന്തുകൊണ്ടാണ് യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ചില ടീമുകൾ മാത്രം ആധിപത്യം തുടരുന്നത്? കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽ റാം സജീവും ടി. ശ്രീജിത്തും. ആഷിഖ്. ടി, സുഹൈൽ വി.കെ, വിനോജ് ജേക്കബ്, അഫ്താബ് സാദിഖ്, മുഹമ്മദ് ജിഷാൻ, അബ്ദുൾ അഹദ്, ഹരീഷ് പി.സി, മാത്യൂ ജോസ്, ഡി.പി. അഭിജിത്ത്, അതുൽ വത്സൻ, എബിൻ ജോർജ്ജ്, ജിനേഷ് കുമാർ കെ. എന്നിവരുടേതാണ് ചോദ്യങ്ങൾ.
