PELOTA MÁGICA: ഇന്ന് മെസ്സിക്കെതിരെ കുഞ്ഞു നക്ഷത്രങ്ങൾ

ത്യപാര നക്ഷത്ര ശോഭയിൽ ലയണൽ മെസ്സി. അർജൻ്റീൻ ടീമംഗങ്ങൾ പോലും, ഡെയിലി മെസ്സിക്കൊപ്പമുള്ള ഇൻസ്റ്റാ ആഘോഷങ്ങൾ ജീവിതാഭിലാഷമാക്കുന്നു. അപ്പോൾ, ഫുട്ബോൾ സൗന്ദര്യമെന്ന വൻകടലിലെ സുന്ദരപരൽ മീനുകളിലൊന്നായ കേപ്പ് വെർദെ ഇന്ന് അർജൻ്റീനക്കെതിരെ ജയിച്ചാലോ? ദിലീപ് പറയുന്നു. അത് സംഭവിക്കില്ല. എന്തുകൊണ്ട്?

മറ്റൊരു കളി ഈജിപ്തും ഓസ്ട്രേലിയയും തമ്മിലുള്ളതിലും മെസ്സിയാണ് വിഷയം; കാരണം ഈജിപ്തിൻ്റെ മുഹമ്മദ് സാലാ എന്താണ് ആഗ്രഹിക്കുക? റൗണ്ട് ഓഫ് 16-ൽ മെസ്സിക്കെതിരെ കളിക്കാൻ!...

നാളെ രാവിലെ കൊളംബിയയും ഘാനയും. അൺബീറ്റനാണ് കൊളംബിയ ഇതുവരെ: ചിലപ്പോൾ ദ റിയൽ കറുത്ത കുതിര!

ഇന്നലത്തെ കളികൾ:

സ്പെയിൻ സെറ്റായി… പോർച്ചുഗലോ?… ഇന്നലെ VAR ആണോ ക്രൊയേഷ്യയെ തോൽപ്പിച്ചത്?… CR7 ലൂക്കാ മോഡ്രിച്ചിനെ കെട്ടിപ്പിടിച്ചത് എല്ലാ ഫുട്ബോൾ പ്രേമികളും പരസ്പരം കെട്ടിപ്പിടിച്ചത് പോലാവുന്നത് എന്തുകൊണ്ടാണ്?... സിനദീൻ സിദാൻ്റെ മകൻ “ഗോൾകീപ്പർ സിദാൻ" തടുത്ത സ്വിറ്റ്സർലാൻഡിൻ്റെ അവസാന ഷോട്ടുകളിലൊന്ന് പറയാതെ പറയുന്നതെന്താണ്?

കാണുന്നത് തുടരൂ…

PELOTA MÁGICA. ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും


Summary: Lionel Messi and Argentina vs Cabo Verde match in FIFA World Cup 2026, International sports analyst Dileep Premachandran talks with Kamalram Sajeev in PELOTA MÁGICA.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments