ആദ്യകളിയിൽ കളി തുടങ്ങി മിനുറ്റുകൾക്കുള്ളിൽ റെഡ് കാർഡ് കണ്ട് പുറത്തായ മെസ്സി. ഇന്ന് കളിയിലും കമ്പോളത്തിലും മറ്റാരും വെല്ലുവിളിക്കാനില്ലാത്ത മെസ്സി. മെസ്സിയെ നമുക്കിനി ഇൻ്റർനാഷണൽ ഫുട്ബോളിൻ്റെ സ്‌ക്രീനിൽ കാണാൻ കഴിയില്ല. ഭൂമിയിലെ ഓരോ ഫുട്ബോൾ പ്രേമിക്കും ഈ വിടവാങ്ങൽ പൊതുവായ സങ്കടമായി മാറുന്നതെങ്ങനെ? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നു.
