ഫുട്ബോളിലെ
സിയോൺ സഞ്ചാരി

‘‘ഗോളുകൾ സൃഷ്ടിച്ചുകൊണ്ട് മാത്രമല്ല, പന്തിലൂടെ ചലനത്തിന്റെ ഒരു വലിയ സാമ്രാജ്യം സൃഷ്ടിച്ചുകൊണ്ടാണ് മെസ്സി ലോകത്തെമ്പാടുമുള്ള കാണികളെ ആനന്ദിപ്പിച്ചത്. ഫുട്ബോളിലെ സിയോൺ സഞ്ചാരിയാണ് മെസ്സി- ഞാൻ അദ്ദേഹത്തെ അങ്ങനെ വിളിക്കാൻ ഇഷ്ടപ്പെടുന്നു’’- എം.പി. സുരേന്ദ്രൻ എഴുതുന്നു.

റൊസാരിയോ അർജന്റീനയിലെ ഒരു തുറമുഖ നഗരമാണ്. അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കൃഷി സോയാബീനാണ്. ആ സോയാബീനിൽ നിന്നുതന്നെ അവിടെ ഒരു ചൊല്ല് പിറന്നു, ‘സോയാബീൻ പാകിയാൽ സോയാബീൻ തന്നെ മുളയ്ക്കണം’. യാഥാർത്ഥത്തിൽ അത് മെസ്സിക്കും യോജിക്കും. മെസ്സിയുടെ ‘കുലധർമ്മം’ കളിയാണ്. അതയാൾ ഹൃദയപൂർവം നിർവഹിച്ചു. അർജന്റീനക്കുവേണ്ടി 207 മത്സരം കളിച്ച്, 125 ഗോളും 65 അസിസ്റ്റും 11 ഹാട്രിക്കുകളുമായി നിറഞ്ഞുനിന്ന ആൻഡ്രേ ലിയോ മെസ്സി കളി നിർത്തുമ്പോൾ ലോകത്തെമ്പാടുമുള്ള കാണികൾക്ക് അത് നിരുപമമായ ആനന്ദത്തിന്റെ നഷ്ടമാണ്. അതുകൊണ്ട് മെസ്സിയുടെ കളിജീവിതം എന്നു പറയുന്നത് ലോകത്തെമ്പാടുമുള്ള ഫുട്ബോളിനെ പ്രണയിക്കുന്നവരുടെ വലിയ പറുദീസാനഷ്ടം തന്നെയാണ്.

മെസ്സി നീന്തിത്തുടിച്ച പരാനാ നദി റോസാരിയോയുടെ തീരത്താണ്. ആ നദിയും നഗരവും ഏണസ്റ്റോ ചെ ഗുവേരയുടെ ജന്മഭൂമി കൂടിയാണ്. സെൻട്രൽ റൊസാരിയോയുടെ ഉർക്കിസ് എന്ന തെരുവിലാണ് അദ്ദേഹം ജനിച്ചത്. ചെ യുടെ ഏഴടി ഉയരത്തിലുള്ള വെങ്കലപ്രതിമ ഇപ്പോഴവിടെ സ്ഥാപിച്ചിട്ടുണ്ട്. ചെ യുടെ ജീവിതം വിപ്ലവത്തിനാണ് സമർപ്പിച്ചതെങ്കിൽ മെസ്സിയുടെ ജീവിതം ഫുട്ബോളിനാണ് സമർപ്പിക്കപ്പെട്ടത്.

പന്തല്ലാതെ മറ്റൊന്നും മെസ്സിയെ ആകർഷിച്ചിട്ടില്ല എന്ന് തോന്നാറുണ്ട്. പന്തിനെ കഴിയുന്നത്ര തന്റെ പരിധിയിൽ നിർത്തണമെന്നാഗ്രഹിക്കുന്ന കളിക്കാരൻ കൂടിയാണ് അദ്ദേഹം.
പന്തല്ലാതെ മറ്റൊന്നും മെസ്സിയെ ആകർഷിച്ചിട്ടില്ല എന്ന് തോന്നാറുണ്ട്. പന്തിനെ കഴിയുന്നത്ര തന്റെ പരിധിയിൽ നിർത്തണമെന്നാഗ്രഹിക്കുന്ന കളിക്കാരൻ കൂടിയാണ് അദ്ദേഹം.

ചെ ഗുവേരയിലും ഒരു കുഞ്ഞു ലിയോ ഉണ്ടായിരുന്നു, ലിയോയിൽ അതുപോലെ ഒരു ചെ ഗുവേരയും. ജീവിതാന്ത്യം വരെ ഗറില്ലാ പോരാട്ടങ്ങൾക്കൊപ്പം, ചെ ആസ്ത്മക്കെതിരെയും പടവെട്ടി. ലിയോ ഫുട്ബോളിൽ ജ്ഞാനസ്നാനം ചെയ്തശേഷം നേരിട്ടത് അസ്ഥികളെ പോലും പൊടിച്ചുകളയുന്ന ഹോർമോൺ നഷ്ടമെന്ന വ്യാധിയായിരുന്നു. ചെറുപ്പത്തിൽ ഇരുവരും രോഗികളായിരുന്നു, പക്ഷേ അതിനെ മറികടന്ന് അവർ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലേക്ക്, വിപ്ലവത്തിലേക്കും പന്തുകളിയിലേക്കും ആണ്ടുമുഴുകി എന്നു പറയണം.

ഏണസ്റ്റോ ചെ ഗുവേര. ചെ ഗുവേരയിൽ ഒരു കുഞ്ഞു ലിയോ ഉണ്ടായിരുന്നു, ലിയോയിൽ അതുപോലെ ഒരു ചെ ഗുവേരയും.
ഏണസ്റ്റോ ചെ ഗുവേര. ചെ ഗുവേരയിൽ ഒരു കുഞ്ഞു ലിയോ ഉണ്ടായിരുന്നു, ലിയോയിൽ അതുപോലെ ഒരു ചെ ഗുവേരയും.

റൊസാരിയോ നഗരത്തെ സ്നേഹിച്ച മൂന്നാമതൊരാൾ കൂടിയുണ്ട്; ഡീഗോ അർമാ​ൻഡോ മറഡോണ. റൊസാരിയോ ഡീഗോയുടെ പ്രിയ നഗരമായിരുന്നു. മെസ്സി ജനിക്കുന്നതിനുമുൻപ് ഡീഗോ അർജൻറീനയെ കിരീടം ചൂടിച്ചപ്പോൾ ഏറ്റവും വലിയ ആഘോഷം നടന്നത് റൊസാരിയോ നഗരത്തിലായിരുന്നു. അദ്ദേഹം 28 ദിവസങ്ങൾക്കു ശേഷം റൊസാരിയോ നഗരം സന്ദർശിച്ചപ്പോൾ ആ നഗരം മുഴുവൻ അദ്ദേഹത്തെ കാണാനെത്തി. ആ സ്നേഹത്തിനു മുൻപിൽ തലകുനിച്ചു.

1993- ലാണ് ഡീഗോ ന്യൂവെൽ ഓൾഡ്‌വെൽ എന്ന ക്ലബ്ബിനുവേണ്ടി അവിടെ കളിക്കാൻ ചെന്നത്. അദ്ദേഹം കരാർ ഒപ്പുവച്ചത് റൊസാരിയോ നഗരത്തിൽ വച്ചാണ്. അതിനുശേഷം അദ്ദേഹം ചെ യുടെ ഭവനത്തിലേക്ക് പോയി. ചെ ഗുവേര ഡീഗോയ്ക്ക് വലിയ ദൈവമായിരുന്നു. മറ്റൊരു മിശിഹാ. ചെ എന്നും ഒരു മിത്തായിരുന്നല്ലോ. അർജൻറീനക്ക് എങ്ങനെയാണോ ചെ ഒരു മിത്തായി മാറിയത് അതുപോലെ, മറ്റൊരു മിശിഹാ ആയിരുന്നു മറഡോണ. ചെ യോടുള്ള ആരാധനയുടെ ഭാഗമായി മറഡോണ തന്റെ കൈകളിൽ ചെ യുടെ പച്ചകുത്തി. അത് രണ്ടു മനുഷ്യർ തമ്മിലുള്ള പരസ്പരാദരത്തിന്റെ ചിഹ്നമായിരുന്നു. ഒരുപക്ഷേ ഡീഗോക്ക് ചെ ഗുവേര, അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, ജീവിച്ചിരിക്കുന്ന ഒരു പ്രചോദനം തന്നെയായിരുന്നു.

മെസ്സിയിലേക്ക് വരാം. പന്തല്ലാതെ മറ്റൊന്നും മെസ്സിയെ ആകർഷിച്ചിട്ടില്ല എന്ന് തോന്നാറുണ്ട്. പന്തിനെ കഴിയുന്നത്ര തന്റെ പരിധിയിൽ നിർത്തണമെന്നാഗ്രഹിക്കുന്ന കളിക്കാരൻ കൂടിയാണ് അദ്ദേഹം. ഫുട്ബോൾ ജീവിതത്തിനുവേണ്ടി ഫുട്ബോൾ താരങ്ങൾ മറ്റെല്ലാം അടക്കിവെക്കും. ഫുട്ബോൾ ഒരു വലിയ കരിയറാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാൽ, ഒരു കളിക്കാരനും മറ്റൊന്നും ചിന്തിക്കാൻ നേരമുണ്ടാകില്ല എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്.

മറഡോണയല്ല മെസ്സി. മറഡോണയുടെ ജനസിൽപ്പെട്ട പെട്ട ഒരു കളിക്കാരനുമല്ല മെസ്സി. അവർ രണ്ടുകാലങ്ങളിൽ പിറന്നവരാണ് എന്നു മാത്രമല്ല, രണ്ട് ശൈലിയിൽ കളിച്ചവരുമാണ്. പക്ഷേ ഫുട്ബോളിന്റെ സൃഷ്ടിപരത കൊണ്ട് രണ്ടുതരം സൗന്ദര്യലോകങ്ങളെ അവർ സൃഷ്ടിച്ചു.

മെസ്സിയിൽ മറഡോണയുടെ ഒരു ചെറിയ ജനിതകവും ഞാൻ കാണുന്നു. വേണെങ്കിൽ ‘മറഡോണയുടെ പിൻഗാമി’ എന്നോ ‘പുതിയ മിശിഹ’ എന്നോ ‘ഡീഗോ രണ്ടാമൻ’ എന്നോ ഒക്കെ മെസ്സിയെ വിളിക്കാം. പക്ഷേ കളിക്കളത്തിലെ കണക്കുകൾ നോക്കുമ്പോൾ മെസ്സി സ്വീകരണമുറിയിലേക്ക് കൊണ്ടുവന്ന ട്രോഫികൾക്കും പുരസ്കാരങ്ങൾക്കും കണക്കുണ്ടായിരുന്നില്ല. ഒരുപക്ഷേ മറഡോണയെക്കാൾ മുന്നിലാണ് അത്തരം കാര്യങ്ങളിൽ മെസ്സിയുടെ സ്ഥാനം എന്നു തോന്നാറുണ്ട്.

മറഡോണ മറ്റൊരു ജനുസ്സിൽപെട്ട കളിക്കാരനായിരുന്നു, ഒരു പോരാളി. 1986- ൽ ഇംഗ്ലണ്ടിനെതിരെ മറഡോണ ‘ദൈവത്തിന്റെ കൈ’ കൊണ്ടൊരു ഗോളും ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ഗോളും നേടുമ്പോൾ മെസ്സി ജനിച്ചിരുന്നില്ല. പിന്നെയും ഒന്നരവർഷം കഴിഞ്ഞാണ് മെസ്സി ഭൂമിയിലെത്തുന്നത്.

എന്നാൽ 20 വർഷം കഴിഞ്ഞപ്പോൾ ഡീഗോയുടെ അതേ കുതിപ്പോടെ ഗെറ്റാഫിക്കെതിരെ മെസ്സി ഒരു ഗോൾ നേടി ചരിത്രത്തിലിടം പിടിച്ചു. ഡീഗോ എങ്ങനെയാണോ അഞ്ചുപേരെ മറികടന്ന് ഇംഗ്ലണ്ടിന്റെ വലയിലേക്ക് ആ ഗോൾ പായിച്ചത്, അതുപോലെ മെസ്സിയും ഗെറ്റാഫിക്കെതിരെ ആറുപേരെ എതിരിട്ട് ഒരു ഗോൾ നേടി ചരിത്രത്തിൽ സ്ഥാനം പിടിച്ചു. മാത്രമല്ല, എസ്പിയാനോക്കെതിരെ അദ്ദേഹം കൈകൊണ്ടും ഗോളടിച്ചു. അങ്ങനെ വീണ്ടും മറഡോണയെ ഓർമ്മിപ്പിച്ചു. അതുകൊണ്ടാണ് മറഡോണയുടെ ജനിതകം മെസ്സിയിലുണ്ടെന്നു പറഞ്ഞത്.

ഈ രണ്ട് ഫീച്ചറുകളും ആവർത്തിക്കപ്പെട്ടപ്പോൾ, ചില കളിയെഴുത്തുകാർ മെസ്സിയെ ‘മെസ്സിഡോണി’ എന്നുവിളിച്ചു. ഈ താരതമ്യം അതോടെ അവസാനിക്കുകയാണ്.

മറഡോണയല്ല മെസ്സി. മറഡോണയുടെ ജനസിൽപ്പെട്ട പെട്ട ഒരു കളിക്കാരനുമല്ല മെസ്സി. അവർ രണ്ടുകാലങ്ങളിൽ പിറന്നവരാണ് എന്നു മാത്രമല്ല, രണ്ട് ശൈലിയിൽ കളിച്ചവരുമാണ്. പക്ഷേ ഫുട്ബോളിന്റെ സൃഷ്ടിപരത കൊണ്ട് രണ്ടുതരം സൗന്ദര്യലോകങ്ങളെ അവർ സൃഷ്ടിച്ചു. മറഡോണ സൃഷ്ടിച്ച സൗന്ദര്യലോകം കുറച്ചുകൂടി മാസ്കുലിൻ ആയിരുന്നു, പൗരുഷം നിറഞ്ഞത്.

എന്നാൽ മെസ്സി കളിയുടെ സൗന്ദര്യലോകം സൃഷ്ടിച്ചത് തന്റെ മികവുറ്റ സ്കില്ലുകൾ കൊണ്ടാണ്. മറഡോണ ബുൾഡോസർ പോലെ ഇടിച്ചുകയറി കളിക്കും, എതിരാളികളെ ഫിസിക്കലായി മറികടക്കും. ഓട്ടത്തിന്റെ വേഗതയിലും പന്തടക്കത്തിലും പോരാട്ടവീര്യത്തിലും മറഡോണ മറ്റൊരു പ്രതിഭാസം തന്നെയാണ്. മാത്രമല്ല, ഒരു സൈനിക ജനറലിനെ പോലെ അയാൾ ടീമിനെ നയിക്കുകയും ചെയ്തു.

1986- ൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ‘ഹാൻഡ്‌ഗോൾ’.
1986- ൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ‘ഹാൻഡ്‌ഗോൾ’.

എന്നാൽ സ്ഥിതിവിവരക്കണക്കുകളിൽ മറഡോണയെക്കാൾ എത്രയോ മുമ്പിലാണ് മെസ്സി. മെസ്സിയുടെ കളികളിലാണ് ലോകം സ്തോഭം നിറഞ്ഞ സൗന്ദര്യം കണ്ടത്. മെസ്സിയുടെ ഏറ്റവും വലിയ ശക്തി അയാളുടെ ശരീരമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മനസ്സ് ഇച്ഛിക്കുന്നിടത്തേക്ക് അയാൾക്ക് അയാളുടെ ബോഡിയെ ഡ്രാഗ് ചെയ്യാൻ കഴിയുന്നു. കാരണം അത്രമാത്രം, ആ ശരീരത്തിൽ ഫാറ്റ് കുറവായിരുന്നു. വലിയ ഫ്ലക്സിബിലിറ്റി ആ ശരീരത്തിനുണ്ട്. മാത്രമല്ല, അതിനോടൊപ്പം അത്യപൂർവമായ ഒരു സർഗാത്മകശേഷി കൂടി ഒത്തുചേരുമ്പോൾ സെക്കന്റുകൾക്കുള്ളിൽ അയാൾക്ക് പന്തുമായി കുതിക്കാൻ കഴിയും.

അതുകൊണ്ട് പന്ത് കിട്ടിക്കഴിഞ്ഞാൽ മെസ്സിയുടെ കുതിപ്പ് നിമിഷാർദ്ധം കൊണ്ടാണ്. അതിനുകാരണം അദ്ദേഹത്തിന് സ്വന്തം ബോഡിയെ വളരെ പെട്ടെന്ന് പന്തിനോടൊപ്പം കൊണ്ടുപോകാൻ കഴിയുന്നു എന്നുള്ളതാണ്. ശരീരത്തിന്റെ ഫ്ലക്സ്ബിലിറ്റി കൊണ്ട് അയാൾക്ക് എതിരാളികളെ വെട്ടിയൊഴിഞ്ഞ് മുന്നോട്ടു കുതിക്കാൻ കഴിയും. മെസ്സിയുടെ ആ ഫുട്ബോളിംഗ്, അല്ലെങ്കിൽ കളി എന്നു പറയുന്നത് യഥാർത്ഥത്തിൽ കളിക്കാരെ വെട്ടിമാറിയെഴിഞ്ഞ്, അവർക്കിടയിലൂടെ കുതിച്ച്, പന്തടിക്കുന്നതാണ് എന്നു പറയാം.

2014 മുതൽ ഓരോ ലോകകപ്പ് വേദികളിലും മെസ്സിയാണ് അർജൻറീനയുടെ പ്രതീക്ഷകളുടെ മുഴുവൻ ഭാരവും പേറിയത്.
2014 മുതൽ ഓരോ ലോകകപ്പ് വേദികളിലും മെസ്സിയാണ് അർജൻറീനയുടെ പ്രതീക്ഷകളുടെ മുഴുവൻ ഭാരവും പേറിയത്.

മറ്റൊന്ന്, അദ്ദേഹം പെനാൽറ്റി ബോക്സിൽ നിന്ന് കൊടുക്കുന്ന വോളികളാണ്. ഒരുപക്ഷേ എനിക്ക് തോന്നുന്നത് ചരിത്രത്തിൽ ഗോൾപോസ്റ്റിന്റെ മൂലകളിലേക്ക് വളരെ അപൂർവ്വമായ ആംഗിളുകളിൽ നിന്ന് നല്ല വോളികൾ ഉപയോഗിച്ച് ഗോൾ നേടിയ ഒരു കളിക്കാരൻ മെസ്സിയാണ്. മെസ്സിയുടെ ഗോളുകൾ അത്രമാത്രം വൈവിധ്യപൂർണ്ണമാണ്. അദ്ദേഹത്തിന്റെ ഒരു ദൗർബല്യം, ഹെഡ്ഡർ മാത്രമാണ്. അദ്ദേഹം ഹെഡറിൽ വലിയ വിദഗ്ധനല്ല, പക്ഷേ ഇടംകാൽ കൊണ്ടും വലംകാൽകൊണ്ടും പന്ത് പെനാൽറ്റി ബോക്സിലേക്ക് കൈകാര്യം ചെയ്യുന്ന രീതി ഒരുപക്ഷേ അമാനുഷികം എന്നു തോന്നാം. എന്നാൽ, ഒരു അതിമാനുഷികനുമല്ല അദ്ദേഹം. കാരണം, സ്വന്തം ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയിട്ടുണ്ടെങ്കിലും ചില ഘട്ടങ്ങളിൽ അദ്ദേഹവും വളരെ ക്രൂരമായ പരാജയങ്ങൾക്കിരയായിട്ടുണ്ട്. ഒരിക്കലല്ല, പല സന്ദർഭങ്ങളിൽ.

ഖത്തറിൽ ലോകകപ്പ് നേടിയില്ലായിരുന്നെങ്കിൽ മെസ്സിയുടെ കളിജീവിതത്തിന്റെ പ്രകാശം കുറയുമായിരുന്നു. പലർക്കും അങ്ങനെയൊരു വിശ്വാസമുണ്ടായിരുന്നു. പക്ഷേ, പൂർണ്ണതയുടെ ബന്ധം എന്ന നിലക്ക് മെസ്സിക്ക് ‘വിധി’ ഒരു റോൾ നൽകിയിരുന്നു. ലോകകപ്പ് നേടി അതിന്റെ പൂർണ്ണതയിലെത്തുക എന്നതായിരുന്നു ആ ‘വിധി’.

2006 മുതൽ അർജൻറീനയുടെ ലോകകപ്പ് പോരാട്ടങ്ങളിൽ മെസ്സിയുണ്ട്. എന്നാൽ 2014 മുതൽ ഓരോ ലോകകപ്പ് വേദികളിലും മെസ്സിയാണ് അർജൻറീനയുടെ പ്രതീക്ഷകളുടെ മുഴുവൻ ഭാരവും പേറിയത്. ഫൈനൽ കളിച്ചെങ്കിലും ബ്രസീലിയൻ ലോകകപ്പിൽ മെസ്സിക്ക് വലിയ നിരാശയുണ്ടായി. അതിനു പിന്നാലെ കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് 4-2 ന് അദ്ദേഹത്തിന്റെ ടീം തോറ്റു. ഈ പരാജയഭാരം താങ്ങാനാകാതെയാണ് താൻ കളം വിടുകയാണെന്ന് മെസ്സി പ്രഖ്യാപിച്ചത്.

മെസ്സിയുടെ ഏറ്റവും വലിയ ശക്തി അയാളുടെ ശരീരമാണ്. മനസ്സ് ഇച്ഛിക്കുന്നിടത്തേക്ക് അയാൾക്ക് അയാളുടെ ബോഡിയെ ഡ്രാഗ് ചെയ്യാൻ കഴിയുന്നു.
മെസ്സിയുടെ ഏറ്റവും വലിയ ശക്തി അയാളുടെ ശരീരമാണ്. മനസ്സ് ഇച്ഛിക്കുന്നിടത്തേക്ക് അയാൾക്ക് അയാളുടെ ബോഡിയെ ഡ്രാഗ് ചെയ്യാൻ കഴിയുന്നു.

ലോകം ഒരു നടുക്കത്തോടെയാണ് ആ വാർത്ത കേട്ടത്. ഒടുവിൽ ലോകത്തിലുള്ള എല്ലാ ഫുട്ബോൾ പണ്ഡിതന്മാരും പരിശീലകരും രാഷ്ട്രനേതാക്കളുമൊക്കെ മെസ്സിയോട് തിരിച്ചുവരണമെന്ന് അഭ്യർത്ഥിച്ചു, ലോകത്തിന്റെ പ്രാർത്ഥനയും അഭ്യർത്ഥനയും അദ്ദേഹം കേട്ടു. 2021- ൽ കോപ്പ അമേരിക്ക കിരീടം മെസ്സി അർജൻറീനക്ക് നേടിക്കൊടുത്തു. അതിനുപിന്നാലെ 2024- ലും കോപ്പ കിരീടം നേടി. അങ്ങനെ രണ്ടു തവണ അദ്ദേഹം കോപ്പ കിരീടം നാട്ടിലേക്ക് കൊണ്ടുവന്നു.

ഖത്തറിൽ ലോകകപ്പ് നേടിയില്ലായിരുന്നെങ്കിൽ മെസ്സിയുടെ കളിജീവിതത്തിന്റെ പ്രകാശം കുറയുമായിരുന്നു. പലർക്കും അങ്ങനെയൊരു വിശ്വാസമുണ്ടായിരുന്നു. പക്ഷേ, പൂർണ്ണതയുടെ ബന്ധം എന്ന നിലക്ക് മെസ്സിക്ക് ‘വിധി’ ഒരു റോൾ നൽകിയിരുന്നു. ലോകകപ്പ് നേടി അതിന്റെ പൂർണ്ണതയിലെത്തുക എന്നതായിരുന്നു ആ ‘വിധി’.

എനിക്ക് തോന്നുന്നു, മെസ്സി ജീവിതത്തിൽ ഏറ്റവും ഏകാഗ്രതയോടും ഏറ്റവും പ്രാർത്ഥനയോടും കളിച്ച ലോകകപ്പ്, ഖത്തർ ലോകകപ്പാണ്. ഓരോ കളിയിലുമുണ്ടായിരുന്നത് മെസ്സിയുടെ കളിയുടെ അഴകുകൾ മാത്രമല്ല, ആ കളിയ്ക്കുള്ളിലെ ഇച്ഛാശക്തി, സ്വന്തം ടീമിനെ നയിക്കുന്നതിനുള്ള വൈദഗ്ധ്യം, ടീമിനെ ഒന്നായി പ്രചോദിപ്പിക്കുന്ന മികച്ച ഒരു ക്യാപ്റ്റന്റെ ശേഷി- ഇതൊക്കെ അദ്ദേഹം ഖത്തർ ലോകകപ്പിൽ ടീമിലേക്ക് കൊണ്ടുവന്നു.

മെസ്സിയെയും രണ്ടോ മൂന്നേ കളിക്കാരെയും ഒഴിച്ചു നിർത്തിയാൽ വലിയ കളിക്കാരുടെ നിര അർജൻറീനക്കുണ്ടായിരുന്നില്ല. പക്ഷേ അർജൻറീന അന്ന് എല്ലാ മേഖലയിലും പൊരുതിക്കളിക്കുന്ന ടീമാണ്. മധ്യനിരയായാലും പ്രതിരോധനിരയായാലും വളരെ ഗംഭീരമായി വർക്ക് ചെയ്തു.

മെസ്സിയെയും രണ്ടോ മൂന്നേ കളിക്കാരെയും ഒഴിച്ചു നിർത്തിയാൽ വലിയ കളിക്കാരുടെ നിര അർജൻറീനക്കുണ്ടായിരുന്നില്ല. പക്ഷേ അർജൻറീന അന്ന് എല്ലാ മേഖലയിലും പൊരുതിക്കളിക്കുന്ന ടീമാണ്. മധ്യനിരയായാലും പ്രതിരോധനിരയായാലും വളരെ ഗംഭീരമായി വർക്ക് ചെയ്തു. മെസ്സിയെ മുൻനിർത്തി അവർ ഒരു ടീം ഗെയിം കളിച്ചു. അതിന്റെ ഭാഗമായി അവർ വലിയ യുദ്ധം നയിക്കാൻ തയ്യാറായി വന്ന ഫ്രാൻസിനെ പോലും കീഴ്പ്പെടുത്തി വിജയം നേടി. 1986- നുശേഷം അദ്ദേഹം ആ കപ്പ് ജന്മനാടിന് നൽകി.

ഞാൻ അദ്ദേഹത്തിന്റെ അന്നത്തെ ആ കണക്കുകൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചു. ഖത്തറിലെ ലോകകപ്പ് മെസ്സിക്ക് സ്വപ്നസാക്ഷാത്കാരം തന്നെയായിരുന്നു. ആ കണക്കുകൾ അത്ഭുതകരമാണ്. ഏഴു ഗോൾ, മൂന്ന് അസിസ്റ്റ്, പിന്നെ ഏഴു കളികളിൽ നിന്ന് 347 പാസ്, അഞ്ച് ടാക്കിളുകൾ, 32 ഷോട്ട്, ലക്ഷ്യവേധിയായ 18 ഷോട്ടുകൾ, 21 നിർണായക പാസുകൾ അഥവാ കീപാസുകൾ, 34 ഡ്രിബിളുകൾ, വിജയകരമായ ഡ്രിബിളുകൾ- ഇതെല്ലാം ഖത്തർ ലോകകപ്പിലെ മെസ്സിയുടെ കണക്കുകളാണ്.

മെസ്സിയുടെ ഒരു ദൗർബല്യം, ഹെഡ്ഡർ മാത്രമാണ്. അദ്ദേഹം ഹെഡറിൽ വലിയ വിദഗ്ധനല്ല, പക്ഷേ ഇടംകാൽ കൊണ്ടും വലംകാൽകൊണ്ടും പന്ത് പെനാൽറ്റി ബോക്സിലേക്ക് കൈകാര്യം ചെയ്യുന്ന രീതി ഒരുപക്ഷേ അമാനുഷികം എന്നു തോന്നാം. എന്നാൽ, അതിമാനുഷികനുമല്ല അദ്ദേഹം.

ഒരുപക്ഷേ മെസ്സി ഈ കണക്കുകളേക്കാൾ ലോകത്തിന് നൽകിയത് പന്തുകളിയുടെ ആനന്ദമാണ്. അത് നിരുപമമായ ആനന്ദമാണ്. ഒരുപക്ഷേ ഇന്നത്തെ ആരാധകർ പഴയ ആരാധകരെ പോലെയല്ല. അവർ ഡിജിറ്റൽ യുഗത്തിലാണ് ജീവിക്കുന്നത്. ആരാധനയുടെ ഒരു പുതിയ തരംഗം ഈ ഡിജിറ്റൽ യുഗത്തിൽ അവർ സൃഷ്ടിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെയും മറ്റെല്ലാ മാധ്യമങ്ങളിലൂടെയും ഉന്മാദകരമായ ആരാധനയുടെ ലോകം അവർ സൃഷ്ടിക്കുന്നു. വളരെ സൂക്ഷ്മമായിട്ടുള്ള കണക്കുകൾ, വിശകലനങ്ങൾ, രാഷ്ട്രീയ ചായ്‌വുകൾ, എതിരാളികളായ കളിക്കാരുടെ നേട്ടങ്ങൾ, അവയെ മറികടക്കുന്ന മെസ്സിയുടെ നേട്ടങ്ങൾ- ഇതൊക്കെ ഒത്തുചേർന്ന്, മെസ്സി എന്ന കളിക്കാരനെ അനുകൂലിക്കുകയും ഭ്രാന്തമായി ആരാധിക്കുകയും ചെയ്യുന്നവർ ഒരു പ്രത്യേക തരം ഐക്കൺ നിർമ്മാണത്തിലെത്തിനിൽക്കുകയാണ്.

ഇതിന് സമാനമായി, റൊണാൾഡോയുടെയും ആരാധകർ അദ്ദേഹത്തിന്റെ ഐക്കൺ നിർമ്മിക്കുന്നതിൽ ഉത്സുകരായിരുന്നു. പക്ഷേ, ഈ കണക്കുകൾക്കപ്പുറം മെസ്സി നിൽക്കുന്ന ലോകം അല്പം മുകളിലാണ്. അതുകൊണ്ട് മെസ്സിയുടെ കണക്കുകളെക്കാൾ പ്രധാനം അദ്ദേഹം നമുക്ക് കളിയിൽ നൽകിയ, ഫുട്ബോളിന് നൽകിയ, ആവേശകരമായ പന്തുകളിയുടെ നൈസർഗികാനന്ദമാണ്.

ഖത്തറിലെ ലോകകപ്പ് മെസ്സിക്ക് സ്വപ്നസാക്ഷാത്കാരം തന്നെയായിരുന്നു. ഡീഗോയിൽ നിന്നു തുടങ്ങിവച്ച ഒരു രാജ്യത്തിന്റെ യാത്രയും ഇന്ന് മെസ്സിയിൽ പൂർണമായിരിക്കുന്നു.
ഖത്തറിലെ ലോകകപ്പ് മെസ്സിക്ക് സ്വപ്നസാക്ഷാത്കാരം തന്നെയായിരുന്നു. ഡീഗോയിൽ നിന്നു തുടങ്ങിവച്ച ഒരു രാജ്യത്തിന്റെ യാത്രയും ഇന്ന് മെസ്സിയിൽ പൂർണമായിരിക്കുന്നു.

2006-ൽ തുടങ്ങിവെച്ച സ്വന്തം രാജ്യത്തിനുവേണ്ടിയുള്ള മെസ്സിയുടെ യാത്ര പൂർണമായിരിക്കുന്നു; ഡീഗോയിൽ നിന്നു തുടങ്ങിവച്ച ഒരു രാജ്യത്തിന്റെ യാത്രയും ഇന്ന് മെസ്സിയിൽ പൂർണമായിരിക്കുന്നു. മെസ്സി ഒരു വിരാമമിട്ടിരിക്കുന്നു. ഗോളുകൾ സൃഷ്ടിച്ചുകൊണ്ട് മാത്രമല്ല, പന്തിലൂടെ ചലനത്തിന്റെ ഒരു വലിയ സാമ്രാജ്യം സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ലോകത്തെമ്പാടുമുള്ള കാണികളെ ആനന്ദിപ്പിച്ചത്. ഫുട്ബോളിലെ സിയോൺ സഞ്ചാരിയാണ് മെസ്സി- ഞാൻ അദ്ദേഹത്തെ അങ്ങനെ വിളിക്കാൻ ഇഷ്ടപ്പെടുന്നു.

ഇന്നീലോകം മുഴുവൻ സംഘർഷഭരിതമായിരിക്കേ, സമ്പത്തിന്റെയും അധികാരത്തിന്റെയും കൂട്ടിവെക്കലുകളിൽ ലോകം ആനന്ദം കൊണ്ടിരിക്കേ, വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും അടിസ്ഥാനത്തിൽ ലോകം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കെ, അശരണമായ അനേകം കരച്ചിലുകളിൽ മുഴുകിയ ഈ ലോകത്ത് ജീവിച്ചുകൊണ്ടിരിക്കെ, മെസ്സി നമുക്ക് നൽകിയ ആനന്ദം നിരുപമമാണ്. മെസ്സി കളി നിർത്തിയാലും ആ പന്തിന്റെ ചലനം, ആ തുകൽ പന്ത് മൈതാനത്ത് തട്ടുന്ന ശബ്ദം നമ്മുടെ ഹൃദയത്തിലുമുണ്ടാകും.

Comments