എതിരാളിക്കനുസരിച്ച് തന്ത്രം മാറ്റുന്ന സ്കലോണി, മെസ്സിക്ക് ശേഷം ആരുണ്ട് അർജന്റീനയ്ക്ക്?

യണൽ സ്കലോണി കാർലോ ആൻസലോട്ടി ടൈപ്പ് കോച്ചാണ്. സാഹചര്യത്തിന് അനുസരിച്ചും എതിരാളികളെ നോക്കിയും തന്ത്രങ്ങൾ മാറ്റാൻ അദ്ദേഹം തയ്യാറാവും. ഉള്ള കളിക്കാരെ വെച്ചും അദ്ദേഹം സിസ്റ്റം മാറ്റും. അത് നല്ല കോച്ചിൻെറ ലക്ഷണമാണ്. അർജന്റീനയ്ക്ക് ഈ ലോകകപ്പിൽ ഇതുവരെ അവരുടെ എല്ലാ ശക്തിയും പുറത്തെടുക്കേണ്ട തരത്തിലുള്ള ഒരു കളി വന്നിട്ടില്ല. ലയണൽ മെസ്സിയെപ്പോലുള്ള ഒരു കളിക്കാരനെ റീപ്ലേസ് ചെയ്യാൻ പറ്റില്ലെന്നാണ് യാഥാ‍ർത്ഥ്യം. എന്നാൽ, മറഡോണയ്ക്ക് ശേഷവും അർജന്റീനയിൽ പുതിയ പ്രതിഭകൾ വന്നു. അവരുടെ ഫുട്ബോൾ പാരമ്പര്യം അതിന് അനുകൂലമാണ്. മെസ്സിക്ക് ശേഷവും അവിടെ നിന്ന് മികച്ച കളിക്കാർ വരും. അത് മെസ്സിയെപ്പോലെ തന്നെയുള്ളവർ ആവണമെന്നില്ല. കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് മറുപടികളുമായി അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും. അബ്ദുൾ അഹദ്, ഡോ. ഡിക്ടിൻ ജെ. പൊൻമല, നിസ്സാം പി.എസ്, ആകാശ് മോഹൻ, യസീദ്, ഫ്രാൻസിസ്, ജയദേവ് ശേഖർ, നവീൻ ചന്ദ്രശേഖർ എന്നിവരുടേതാണ് ചോദ്യങ്ങൾ.

Comments