മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജർ പെപ് ഗാർഡിയോള വീണ്ടും തലക്കെട്ടുകളിൽ നിറയുകയാണ്. ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങൾക്കു വേണ്ടി നടത്തിയ ഗാർഡിയോളയുടെ പ്രസ്താവന വൻ വിവാദമായി. ഒരു ഫുട്ബോൾ ക്ലബ്ബിൻ്റെ മാനേജർ ആയതു കൊണ്ട് തനിക്ക് അഭിപ്രായങ്ങൾ ഉണ്ടാവുതെന്നുണ്ടോ എന്ന് വിവാദങ്ങൾക്ക് മറുപടിയുമായി ഗാർഡിയോള രംഗത്തെത്തി. മറുവശത്ത്, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പട്ടികയിൽ ആർസനലുമായുള്ള ദൂരം കുറഞ്ഞു വരുന്നതോടെ ഗാർഡിയോളയെന്ന മാനേജറുടെ ടാക്റ്റിക്സ് മാധ്യമങ്ങൾ വീണ്ടും വാഴ്ത്തിത്തുടങ്ങിയിരിക്കുന്നു. ഫുട്ബോളിലെ ഫിലോസഫർ മാനേജറുടെ വർത്തമാനം കമൽറാം സജീമുമായി പങ്കുവെക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ.
