ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും നിർണായകമായ മത്സരം ഇന്നു രാത്രി ഒമ്പതു മണിക്കാണ്. പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലും ആറു പോയിൻ്റ് പിറകിൽ മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് ഏറ്റുമുട്ടും. ഇതാണ് യഥാർത്ഥ ഫൈനൽ എന്നാണ് ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം പറയുന്നത്. എന്തുകൊണ്ട്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു.
