PELOTA MÁGICA: അർജന്റീനയെന്നാൽ ഇന്നും മെസ്സി തന്നെ ആയിരിക്കും; ഫ്രാൻസ് എന്നാൽ എംബാപ്പെ മാത്രമല്ല

ല്ലാം ലയണൽ മെസ്സിയിലേക്കെത്തിക്കുക: ജയിക്കുക. അതു തന്നെയാവും ഇന്ന് ഓസ്ട്രിയയെ നേരിടുന്ന അർജൻ്റീനയുടെ ഫിലോസഫി. ഓസ്ട്രിയ ആവട്ടെ ഭയങ്കരമായ പ്രസ്സിംഗ് കളിക്കുന്ന ടീമുമാണ്. ഫ്രാൻസ് ഇന്നു കളിക്കുന്നത് ഇറാഖിനോടാണ്. കിലിയൻ എംബാപ്പെ തന്നെയാവും ഇന്നും താരം. എന്നാൽ അർജൻ്റീനയെന്നാൽ മെസ്സിയാണെങ്കിൽ ഫ്രാൻസ് എന്നാൽ എംബാപ്പെ മാത്രമല്ല. പക്ഷേ, കളിക്കളത്തിൽ ഈ സൂപ്പർതാരം തന്നെയാവും കോൺക്വറിംഗ് പ്രഷർ. ആദ്യ കളിയിൽ ഫ്രാൻസിനോട് തോറ്റ ആഫ്രിക്കൻ സൂപ്പർ പവർ, സെനഗൽ ജീവിക്കണോ മരിക്കണോ എന്ന മത്സരത്തിലാണ് നൊർവെയെ നേരിടുന്നത്. നോർവെ ആവട്ടെ, ഫുട്ബോളിലെ ഇൻഡസ്ട്രിയൽ വിപ്ലവത്തിൻ്റെ ശിൽപിയായ എർലിംഗ് ഹാളണ്ടിൻ്റെ മരണ ഫോം എന്ന അച്ചുതണ്ടിലുമാണ്. ജോർദാനോടുള്ള ജയം എന്ന പദ്ധതിയിൽ അടുത്ത റൗണ്ടിലെത്താനുള്ള അൾജീരിയയുടെ അടവ് പാളുമോ എന്ന് ഇന്നറിയാം. കൂടെ ഇന്നലത്തെ കളികളും ചർച്ച ചെയ്യുന്നു. സ്പെയിൻ സ്പെയിനായി കളിച്ചപ്പോൾ ഒലിച്ചുപോയ സൗദി. അന്ന് ഞങ്ങൾ സ്പെയിനോട് കാണിച്ചത് ഫ്ലൂക്കല്ല എന്ന്, റ്റു ടൈം ചാമ്പ്യൻസ് ഉറുഗ്വയോട് സീരിയസായി പറഞ്ഞ കുഞ്ഞൻ ടീം കേപ്പ് വെർദെ. ഇറാൻ തുല്യം- തുല്യം പിടിച്ച ബെൽജിയത്തിൻ്റെ ഭാവി ഇരുളടഞ്ഞു നാശമാവുമോ? മുഹമ്മദ് സാലയുടെ ഈജിപ്ത് ഉശിരൻ ന്യൂസിലൻഡിനെ തകർത്തത് എങ്ങനെ?പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന ഡെയ്ലി വേൾഡ് കപ്പ് റിവ്യൂ…


Summary: Lionel Messi's Argentina and Kylian Mbappe's France, International sports analyst Dileep Premachandran talks to Kamalram Sajeev in PELOTA MÁGICA.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments