മെസിയുടേത് അവസാന ലോകകപ്പല്ല !

Think Football

കൊടുങ്ങല്ലൂർ സ്വദേശി യാദിൽ കട്ട അർജന്റീന ആരാധകനാണ്. അതിലേറെ മെസി ആരാധകനാണ്. മെസിയുടേത് അവസാന ലോകകപ്പല്ലെന്ന് വിശ്വസിക്കുന്ന യാദിലിന് ഫുട്‌ബോൾ കളി മാത്രമല്ല, ഭയങ്കര ഫീല് കൂടിയാണ്.
കൊടുങ്ങല്ലൂരിൽ മുപ്പത് അടി ഉയരവും 20 അടി വീതിയുമുള്ള മതിലിൽ മെസിയുടെ ചിത്രം വരപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മെസി ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ യാദിൽ ഖത്തർ ലോകകപ്പ് അർജന്റീന നേടുമെന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ട്. അത് കാണാൻ യാദിൽ ഖത്തറിലുണ്ട്. ഫുട്‌ബോളിനെ കുറിച്ചും കാൽപന്തുകളിയോടുള്ള തന്റെ അഭിനിവേശത്തെ കുറിച്ചും യാദിൽ പറയുന്നു.

Comments