മെസ്സിയെയും റൊണാൾഡോയെയും അല്ല അനുകരിക്കേണ്ടത്

ജീവിതത്തിലും ഫുട്ബോളിലും ഇപ്പോൾ, ഈ നിമിഷം, ഏറ്റവും ആരാധകരുള്ളത് മെസ്സിക്കും റൊണാൾഡോയ്ക്കും തന്നെയാണ്. എന്നാൽ, മാതൃകയാക്കാവുന്ന രണ്ടു പേർ റഫീഞ്ഞോയും സാലയുമാണ്. എന്തുകൊണ്ട്?

EPL: ബ്രൈറ്റൺ പൊട്ടിച്ച ആഴ്സണലിൻ്റെ ആത്മവിശ്വാസം ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ മാറ്റിയെഴുതുമോ? സിറ്റി - സണ്ടർലാൻഡ് മത്സരത്തിൽ സിറ്റി ജയിച്ചിട്ടും ബ്രയാൻ ബ്രോബിയുടെ കളിയായി മാറിയതെങ്ങനെ? അമോറിമിൻ്റെ ഗതികേടിലാണോ യുണൈറ്റഡിൽ കാരിക്കും? കറുത്ത കുതിരകളെങ്കിലും ആവുമോ ഇറയോളയുടെ ലിവർപൂൾ?

LA - Liga: ദൈവമേ, ഇതെന്തൊരു കളിയാണ് ബാഴ്സലോണ കളിക്കുന്നത്. ഇപ്പോൾ തന്നെ 31 ഗോൾ! അപ്പുറത്ത്, റയാലിൻ്റെ മൊറീഞ്ഞോ എന്തൊക്കെയാ കാണിക്കുന്നത്?

Bundesliga: കണ്ടോ ഹാരി കെയ്നിൻ്റെ നൂറാം ഗോൾ?

Serie A: വീക്കെൻഡിലെ ആ മനോഹര റോമാ- മിലാൻ കളി.

തിങ്ക് സ്പോർട്ടിൻ്റെ ഈ ആഴ്ചയിലെ ആദ്യ എപ്പിസോഡിൽ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.


Summary: Lionel Messi, Cristiano Ronaldo, Mohamed Salah and Raphinha, Sports analyst Dileep Premachandran talks in Think Sport with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments