ജർമനി - പരാഗ്വെ മത്സരത്തിൽ ആരു ജയിക്കും എന്ന് ചോദിക്കുമ്പോൾ കൃത്യമായി ഉത്തരം പറയുന്നുണ്ട് ദിലീപ്… ജർമനി ബിഗ് മാച്ച് ഫേവറിറ്റ്സ് ആണ്, ജർമനിയെ അവസാനം വരെ ഡിഫൻസിൽ തളയ്ക്കാനുള്ള തന്ത്രകുതന്ത്രങ്ങൾ പരാഗ്വെക്കുണ്ട്. എന്നാൽ ജയിക്കുക ജർമനി ആയിരിക്കും.
മറ്റൊരു മത്സരം നെതർലാൻഡ്സും മൊറോക്കോയും തമ്മിൽ ഇന്നു നടക്കും. ആര് അടുത്ത റൗണ്ടിലേക്ക് കടക്കും… ആര് ആരെ പുറത്താക്കും… ഉത്തരം പറയുന്നതിനു മുമ്പ് ദിലീപ് കുറേ നേരം ആലോചിച്ചിരുന്നു… എന്തുകൊണ്ട്? ആരാണ് നെതർലാൻഡ്സ് മൊറോക്കോ കളിയിൽ ജയിക്കുക?
കാണാം: ലോകകപ്പിലെ, ഇന്നലത്തെ കളികളും നാളത്തെ കളികളും വിശകലനം ചെയ്യുന്ന PELOTA MÁGICA-യിൽ ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
കൂടെ, ഇന്നലെ, കാനഡയും സൗത്താഫ്രിക്കയും കളിക്കുന്നതിനുമുമ്പ് ഈ പരിപാടിയിൽ ദിലീപ് പറഞ്ഞിരുന്നു, “മനസുകൊണ്ട് ഞാൻ സൗത്താഫ്രിക്കയുടെ കൂടെയാണ്. പക്ഷേ, കാനഡ ജയിക്കും.” കളി കഴിഞ്ഞപ്പോൾ ദിലീപിന് എന്തെങ്കിലും മനംമാറ്റം ഉണ്ടോ എന്നും ചർച്ച ചെയ്യുന്നു.
