മെസ്സിയെ വെച്ച് മറയ്ക്കാൻ കഴിയില്ല കേരള ഫുട്ബോളിന്റെ പ്രശ്നങ്ങൾ


കേരളാ ഫുട്ബോളിന്റെ പരിതാപകരമായ അവസ്ഥയിലേക്ക് സീരിയസായ ഒരു ചർച്ച പോലുമില്ലാതെ മെസ്സി വരുന്നു - പോകുന്നു എന്ന നിലയിലേക്ക് കാര്യങ്ങളെ ചുരുക്കിയിരിക്കുകയാണ് കേരളത്തിലെ ചില മാധ്യമങ്ങൾ. ഫുട്ബോളിന്റെ പ്രൊഫഷണലൈസേഷന് വേണ്ടി ആത്മാർത്ഥമായ ഒരു പരിശ്രമവും നടത്താത്ത സർക്കാരും ഇക്കാര്യത്തിൽ ഒരുപോലെ പ്രതിസ്ഥാനത്താണ്. മെസ്സിയുടെ വരവ് എന്ന മാർക്കറ്റിംഗ് ഗിമ്മിക്കിൽ കേരള ഫുട്ബോളിൻ്റെ ഉടൻ പരിഹാരം ആവശ്യമായ എന്തൊക്കെ ഗുരുതരമായ പ്രശ്നങ്ങളാണ് മറച്ചു വെക്കപ്പെടുന്നത്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും യു.എ.ഇയിലും കേരളത്തിലും ഫുട്ബോൾ കോച്ചും മെൻ്ററുമായ ജാലി പി. ഇബ്രാഹിമും കമൽറാം സജീവും ചർച്ച ചെയ്യുന്നു.

Comments