പണ്ടു പണ്ട് ഒരു റൊണാൾഡോയും മോഡ്രിച്ചും ഉണ്ടായിരുന്നു, എന്നു പറഞ്ഞ് കളിയാക്കരുത്. ഇന്നു രണ്ടാളും നേർക്കുനേർ കാണുന്നു: പോർച്ചുഗൽ ക്രൊയേഷ്യയെ കാണുമ്പോൾ. അർജൻ്റീനയുടെ കഴിഞ്ഞ കളിയിൽ മെസ്സിയെ കാണാൻ വന്ന വൺ ഹൺഡ്രഡ് വർഷം പ്രായമുള്ള ഫാൻ! അതുപോലെ Ageless ഫാൻസ് ഉള്ള legends ആണ് ഇവർ രണ്ടു പേരും. പോർച്ചുഗൽ ടീമിൻ്റെ കഴിവു വെച്ച് ഈ ക്രൊയേഷ്യയോട് എളുപ്പം ജയിക്കേണ്ടതാണ്. പക്ഷേ, ഈ ലോകകപ്പിലെ ഇതുവരെയുള്ള കളികൾ വെച്ച് എളുപ്പം അങ്ങനെ പറയാനാവില്ല.
സ്പെയിൻ - ഓസ്ട്രിയ ആണ് മറ്റൊരു കളി. നിക്കോ വില്യംസും ലാമീൻ യമാലും പോലെ യൂത്ത് രക്തം കൊണ്ട് രക്ഷയില്ലാത്ത ടീം. 2030-ലെ ലോകകപ്പൊക്കെ കിട്ടിയേക്കും. ഇക്കളിയിലും ജയിച്ചേക്കും. സ്വിറ്റ്സർലൻഡ് - അൾജീരിയ ടൂർണമെൻ്റിലെ അൾജീരിയയുടെ ഇവല്യൂഷൻ സൂപ്പർ. പക്ഷേ, മറ്റേ ടീം ജയിക്കും.
ഇന്നലെ രാത്രിയിൽ കണ്ട ഹൈടെൻഷൻ പേസിംഗ് മൂവീസില്ലേ? ഇംഗ്ലണ്ടും കോംഗോയും തമ്മിലും സെനഗലും ബെൽജിയവും തമ്മിലും നടന്ന edge-of-your-seat thriller. രണ്ടും ആവേശകരമായി ചർച്ച ചെയ്യുന്നു. മെക്സിക്കോയിൽ രക്ഷപ്പെടുമോ ഇംഗ്ലണ്ട് എന്ന് ആശങ്കപ്പെടുന്നു. സെനഗലിനെ തോൽപിച്ച ബെൽജിയം 90 മിനിറ്റ് കളിച്ചാലും അമേരിക്കൻ “ഫുട്ബോൾ സാമ്രാജ്യത്വത്തെ” കീഴ്പ്പെടുത്താൻ കഴിയുമോ എന്നും ആകുലപ്പെടുന്നു.
കാണാം:
PELOTA MÁGICA. ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
