സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി എന്നീ നാലു ടീമുകൾ 2026 ലോകകപ്പിലേക്കുള്ള വമ്പൻ കരുത്ത് വിളിച്ചറിയിച്ചു എന്നതാണ് ഇക്കൊല്ലത്തെ നാഷൻസ് ലീഗിൻ്റെ സവിശേഷത. ഈ അടുത്തു കണ്ട ഒന്നാന്തരം ഫുട്ബോളായിരുന്നു സെമിയിൽ ഫ്രാൻസും സ്പെയിനും തമ്മിൽ നടന്നത്. ഫൈനലിലാവട്ടെ പിന്നിൽ നിൽക്കുമ്പോഴും ഒന്നാന്തരം തിരിച്ചുവരവുകളിലൂടെ പോർച്ചുഗൽ ജ്വലിപ്പിച്ച സ്ട്രാറ്റജിയും. എന്താണ് യമാലിന് സംഭവിച്ചത്? ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് സാധ്യതകൾ എന്തൊക്കെയാണ്? സ്പാനിഷ് ടീമിലും പോർച്ചുഗീസ് ടീമിലും വംശീയതയുടെ പ്രശ്നങ്ങൾ എത്രത്തോളമുണ്ട്? അടുത്ത വർഷത്തെ ലോകകപ്പിൽ കപ്പടിക്കാൻ സാധ്യതയുള്ള ടീമുകൾ ഏതെന്ന് ഇപ്പോൾ പറയാറായോ? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.