ചാമ്പ്യൻസ് ലീഗിലെ റിയൽ മാഡ്രിഡ്- ബെൻഫിക്ക കളിയിൽ, ഏക ഗോൾ നേടി റിയലിനെ വിജയിപ്പിച്ച വിനീഷ്യസ് ജൂനിയർ, വംശീയമായി അധിക്ഷേപിക്കപ്പെട്ട ശേഷം പറഞ്ഞത് വലിയൊരു പൊളിറ്റിക്സാണ്. “ഗോൾ ആഹ്ലാദം അല്പനേരം കൂടിപ്പോയതിന് എനിക്ക് മഞ്ഞക്കാർഡ്. എന്നെ റേഷ്യലി അബ്യൂസ് ചെയ്തയാൾക്ക് എന്തുകൊണ്ട് വലിയൊരു ശിക്ഷ കിട്ടുന്നില്ല?” ഫിഫയുടെയും ഫുട്ബോളിൻ്റെയും ചരിത്രം അറിയാവുന്നവർ ഒരു അർജൻ്റീനക്കാരൻ ഫുട്ബോളർ, കളിക്കിടെ നടത്തിയ ഈ സംസ്കാരമില്ലായ്മയിൽ അത്ഭുതപ്പെടില്ലെന്ന് പറയുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീമുമായുള്ള ഈ സംഭാഷണത്തിൽ.
