കിടിലൻ കിലിയൻ എംബാപ്പെ ഫിനിഷിങ്. ഉജ്ജ്വലമായ ബെല്ലിംഗ്ഹാം പെർഫോമൻസ്. മൊറീഞ്ഞോയുടെ നിശബ്ദ കൗശലം. ബാഴ്സ നിലയ്ക്കൊത്തുയർന്നില്ല. എൽ ക്ലാസിക്കോയിൽ റയാലിന് സമ്പൂർണ്ണ ജയം. റയാലിന് തുടരാൻ കഴിയുമോ ഈ കുതിപ്പ്?
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ അപരാജിത തേരോട്ടത്തിനു ആസ്റ്റൺ വില്ലയുടെ കടിഞ്ഞാൺ. ബ്രൈറ്റണ് ലിവർപൂളിന്റെയും ചെൽസിക്ക് ടോട്ടനത്തിന്റെയും ചെക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഥ സൂപ്പർ ട്രാജഡിയിലേക്ക്.
ബാലൺ ഡി ഓർ ഇത്തവണ ഹാരി കെയ്ൻ നേടാനുള്ള സാധ്യതകൾ എത്ര? കെയ്ൻ നേടിയില്ലെങ്കിൽ കിരീടം എംബാപ്പേക്ക് ആയിരിക്കുമോ? പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും തിങ്ക് സ്പോർട്ടിൽ നടത്തുന്ന ഫുട്ബോൾ വിശകലനം.
