​​​​​​​സദിയോ മാനെ

തെരുവിൽനിന്ന്​ മൈതാനത്തിലേക്ക്​​സദിയോ മാനെ ഓടിത്തീർത്ത ദൂരങ്ങൾ

ബയേണിന്റെ ചുവപ്പിലും തൂവെള്ളയിലും ചടുലമായി ഡ്രിബിൾ ചെയ്ത് വിങുകൾ കവർ ചെയ്യുന്ന മാനെയെ കാണുമ്പോൾ ഒന്ന് മനസ്സിലാക്കണം- അയാൾക്കത് പുതുമയല്ല. വിശപ്പിന്റെ കാലത്ത് അയാൾ ഓടിത്തീർത്ത സെനഗലിന്റെ ചുട്ടുപൊള്ളുന്ന തെരുവോളം വരില്ല, ഒരു പുൽമൈതാനത്തിന്റെ ദൈർഘ്യം.

ടിഞ്ഞാറൻ രാഷ്ട്രീയം പറഞ്ഞുപഠിപ്പിച്ച, ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡമെന്ന, സൈദ്ധാന്തിക വീക്ഷണമാണ്​ ആഫ്രിക്കൻ ഫുട്ബോളിനെ വന്യതയോട് കൂട്ടിച്ചേർക്കുന്നതിനുപുറകിൽ പ്രവർത്തിക്കുന്നത്​. സെനഗലിനേയും ഐവറിക്കോസ്റ്റിനേയും വന്യതയോടും ലാറ്റിനമേരിക്കയെ സൗന്ദര്യത്തോടും കൂട്ടിച്ചേർത്തുള്ള കാൽപ്പന്തെഴുത്ത്​ കാലത്തോട് ഗുഡ്ബൈ പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ആഫ്രിക്കൻ സൗന്ദര്യാത്മക ഫുട്ബോളിനെ അതിന്റെ അഴക് ചോരാതെ പുൽമൈതാനങ്ങളിൽ വരച്ചിട്ടവരുടെ പട്ടിക പരിശോധിച്ചാൽ ദ്രോഗ്ബെ, സാമുവൽ ഏറ്റു, റോജർ മില്ല മുതൽ സദിയോ മാനെ വരെ നീണ്ടുപോകും, ആ പേരുകൾ. ഇവയിൽ വിസ്മരിക്കാതെ പോയ പേരുകൾ അനവധിയാണ്.

ആധുനിക ഫുട്ബോളിൽ ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ട താരമാണ് സെനഗലിന്റെ സദിയോ മാനെ; ബയേൺ മ്യൂണിക്കിന്റെ സദിയോ മാനെ.

ഇരമ്പിയാർക്കുന്ന ആൻഫീൽഡിന്റേയും ചുവപ്പൻ കോട്ടയായ അലയൻസ് അരീനയുടേയും പുൽമൈതാനങ്ങളുടെ ഇടതുവിങിലൂടെ നിരവധി തവണ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. സെനഗലിന്റെ ഇളം പച്ച കുപ്പായത്തിൽ, ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെ പുൽമൈതാനങ്ങളെ അദ്ദേഹം നിരവധി തവണ ത്രസിപ്പിച്ചിട്ടുണ്ട്.

മാനെ എന്താണ്, ആരാണ് എന്നറിയണമെങ്കിൽ ഈ സീസണിലെ ലിവർപൂളിന്റെ പ്രകടനങ്ങളുടെ ഹൈലേറ്റ്സിലേക്കൊന്ന് എത്തിനോക്കിയാൽ മതി. മാനെ, ഫിർമിനോ, സലാ ത്രയം ആൻഫീൽഡിൽ കാണിച്ച മാസ്​, അതിനുശേഷം ആ പൊസിഷനിലേക്ക് ക്ലോപ്പ് കൊണ്ടുവന്ന പ്ലെയേഴ്സിന് സാധിച്ചിട്ടില്ല. ക്ലോപ്പിന്റെ ഹൈപ്രസ്സിങ് ഫുട്ബോളിൽ വേഗത കൊണ്ടും ഡ്രിബ്ലിങ് മികവുകൊണ്ടും രണ്ട് കാലിലുമുള്ള കരുത്തുകൊണ്ടും മാനെ അവിഭാജ്യമായിരുന്നു. മാനേയെ ബയേണിലേക്ക് വിറ്റതിന്റെ വിടവുനികത്താൻ ഇപ്പോഴും പൂളിന് കഴിഞ്ഞിട്ടില്ല.

മാനെയുടെ ഫുട്ബോൾ ജീവിതത്തിനും അപ്പുറമാണ് മാനെ എന്ന സൗന്ദര്യം. പണക്കൊഴുപ്പിന്റെയും ആഡംബരത്തിന്റെയും യൂറോപ്യൻ ഫുട്ബോൾ ആഢ്യലോകത്തിൽ മാനെയെ എന്താണ് വ്യത്യസ്​തനാക്കുന്നത്?

പ്രീമിയർ ലീഗിന്റെ ഫുട്ബോൾ സാങ്കേതികതയിലിണങ്ങി വിജയിച്ച താരമാണ് മാനെ. കൗമാരകാലത്തിനുശേഷം സതാംപട്ണിൽനിന്ന് തുടങ്ങിയ മാനെ ലിവർപൂളിലേക്ക് വന്നു. ചാംപ്യൻസ് ലീഗ് കിരീടവിജയനേട്ടത്തിലും ഫിർമിനോയ്ക്കും സലായ്ക്കുമൊപ്പം മുന്നേറ്റത്തിൽ സുപ്രധാന റോൾ വഹിക്കുകയും ചെയ്​തു. അവിടെ നിന്ന് തികച്ചും വ്യത്യസ്​തമായ ബുന്ദസ് ലീഗയിലേക്ക് വരുമ്പോൾ മാനെ എത്രമാത്രം വിജയിക്കുമെന്ന ശങ്ക ഫുട്ബോൾ പണ്ഡിറ്റുകൾക്കിടയിലുണ്ടായിരുന്നു. ഹൈപ്രസ്സിങും സാങ്കേതിക തികവും നിറഞ്ഞ സാഹചര്യമാണ് ജർമനിയുടേത്. അവിടേയും വിങർ റോളിൽ മാനെ നമ്മളെ വിസ്മയിപ്പിക്കുന്നു.

മുഹമ്മദ് സലായ്ക്കൊപ്പം സാദിയോ മാനെ

കഴിഞ്ഞ മൂന്ന്​ പാരഗ്രാഫിൽ അടയാളപ്പെടുത്തിയ മാനെയുടെ ഫുട്ബോൾ ജീവിതത്തിനും അപ്പുറമാണ് മാനെ എന്ന സൗന്ദര്യം. പണക്കൊഴുപ്പിന്റെയും ആഡംബരത്തിന്റെയും യൂറോപ്യൻ ഫുട്ബോൾ ആഢ്യലോകത്തിൽ മാനെയെ എന്താണ് വ്യത്യസ്​തനാക്കുന്നത്? ഒരു ഫീച്ചർ എഴുതേണ്ട എന്ത് സാധ്യതയാണ് മാനെ മുന്നോട്ടുവെയ്ക്കുന്നത്, മാനെ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയം ചർച്ച ചെയ്യേണ്ട ആവശ്യകതയെന്താണ്?

ഏതൊരു ആഫ്രിക്കൻ താരത്തിലും പറയാനുണ്ടാകുക ദാരിദ്ര്യത്തിന്റെ ബാല്യവും കൗമാരവുമാണ്. ആഫ്രിക്കയിലെ ദരിദ്രരാഷ്ട്രങ്ങളിലൊന്നായ സെനഗലിൽ ജനിച്ച മാനെയുടെ ബാല്യവും വ്യത്യസ്​തമല്ല. വൈദേശികാധിപത്യത്തിൽ കാലങ്ങളോളം ഞെരിഞ്ഞമർന്ന് അടിമകളായി ജീവിച്ച ഒരു ജനതക്കും പ്രകൃതിസ്വത്ത് മൊത്തം ഊറ്റപ്പെട്ട ഒരു വൻകരയ്ക്കും പറയാനുള്ളത് പട്ടിണിയുടെ കഴിഞ്ഞകാലമല്ലാതെ മറ്റെന്തായിരിക്കും?

ബാല്യകാലത്തെ സാദിയോ മാനെ

ബയേണിന്റെ ചുവപ്പിലും തൂവെള്ളയിലും ചടുലമായി ഡ്രിബിൾ ചെയ്ത് വിങുകൾ കവർ ചെയ്യുന്ന മാനെയെ കാണുമ്പോൾ ഒന്ന് മനസ്സിലാക്കണം- അയാൾക്കത് പുതുമയല്ല. വിശപ്പിന്റെ കാലത്ത് അയാൾ ഓടിത്തീർത്ത സെനഗലിന്റെ കല്ലിട്ട, ചുട്ടുപൊള്ളുന്ന തെരുവോളം വരില്ല, ഒരു പുൽമൈതാനത്തിന്റെ ദൈർഘ്യം.

ഓരോ തവണ എതിർ ഗോൾവല അയാൾ കുലുക്കുമ്പോഴും, ഒന്ന് കാതോർത്താൽ നമുക്ക് ഒരു 15 കാരന്റെ കിതപ്പും ഹൃദയതാളവും കേൾക്കാം. വിശപ്പിനെ തോൽപിച്ച് ഫുട്ബോളിനെ കീഴടക്കാൻ സെനഗലിന്റെ കിഴക്കുള്ള ഗ്രാമമായ ബംബാലിയിൽ നിന്ന്​ 300കിലോമീറ്ററുകൾക്കപ്പുറമുള്ള സെനഗലിന്റെ തലസ്ഥാനമായ ധാക്കറിലേക്ക് ഓടിയ പതിനഞ്ചുകാരന്റെ കിതപ്പ്. മകനെ കാണാതായ പിതാവും മാതാവും ഒരുപാട് വിഷമിച്ചു. എന്നാൽ കൂട്ടുകാരനിൽനിന്ന്​ വിവരമറിഞ്ഞ ആ മാതാവ് ജ്യേഷ്​ഠനെ ധാക്കറിലേക്കയച്ച് മകനെ തിരികെ നാട്ടിലേക്ക് കൊണ്ടുവന്നു.

നാം മനസ്സിലാക്കേണ്ട, തിരിച്ചറിയേണ്ട മാനെയുണ്ട്​. മാനവികതയുടെ രാഷ്ട്രീയം മുന്നോട്ടുവെച്ച് യൂറോപ്യൻ ഫുട്ബോളിന്റെ ആഢ്യ പാരമ്പര്യത്തോട്​ മുഖംതിരിച്ച മാനയുടെ രാഷ്ട്രീയം, ഒരു ജനതയെ കൈപിടിച്ചുചേർത്ത രാഷ്ടീയം.

എന്നാൽ, ഫുട്ബോളിനോടുള്ള മാനെയുടെ അഭിനിവേശം മനസ്സിലാക്കിയ കുടുംബം മകന്റെ സ്വപ്നസാക്ഷാത്കാരത്തിന് കൈചേർത്തുപിടിച്ചു. കാർഷിക കുടുംബമായിരുന്നു മാനേയുടേത്. സ്വരുക്കൂട്ടിയ പണം കൊണ്ട്​ മകനെ പ്രൊഫഷണൽ ഫുട്ബോളറാകാൻ ധാക്കറിലേക്ക് വീണ്ടും അയച്ചു. എന്നാൽ ആ പണം മതിയായില്ല. കീറിപ്പറിഞ്ഞ ജഴ്സിയും തുന്നിച്ചേർത്ത ബൂട്ടുമണിച്ച് സെലക്ഷൻ ക്യാമ്പിലെത്തിയ അവനുനേരെ ക്ലബുകൾ മുഖം തിരിച്ചു, പക്ഷെ കീഴടങ്ങാൻ തയ്യാറാല്ലാത്ത ആ ബാലൻ ട്രയൽ മികവിലൂടെ ജനറേഷൻ ഫൂട്ടെന്ന അക്കാദമിയിൽ ചേരുകയും വിപ്ലവാത്മക കരിയറിന് തുടക്കം കുറിക്കുകയും ചെയ്തു. പാപ ദിയോപിനുശേഷം സെനഗലിന്റെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുന്ന ഒരു അത്ഭുതബാലന്റെ തുടക്കമായിരുന്നു അന്ന് ജനറേഷൻ ഫൂട്ടിന്റെ ട്രയൽസിന് തടിച്ചുകൂടിയ ആയിരങ്ങൾ സാക്ഷ്യം വഹിച്ചത്. അതൊടുക്കം ഈജിപ്തിനെ കീഴടക്കി ആഫ്രിക്കൻ നേഷൻസ് കപ്പിൽ മുത്തമിടുന്നതിൽ എത്തിക്കഴിഞ്ഞു.

ഇതിനെല്ലാത്തിനുമൊപ്പം കൂട്ടിച്ചേർക്കേണ്ട മാനേയുണ്ട്. നാം മനസ്സിലാക്കേണ്ട, തിരിച്ചറിയേണ്ട മാനെ. മാനവികതയുടെ രാഷ്ട്രീയം മുന്നോട്ടുവെച്ച് യൂറോപ്യൻ ഫുട്ബോളിന്റെ ആഢ്യ പാരമ്പര്യത്തോട്​ മുഖംതിരിച്ച മാനയുടെ രാഷ്ട്രീയം, ഒരു ജനതയെ കൈപിടിച്ചുചേർത്ത രാഷ്ടീയം.

ഒരു ആശുപത്രി പോലുമില്ലാത്ത നാടായിരുന്നു മാനെയുടെ ബാംബലി. മരണനിരക്ക് കൂടുതലുള്ള നാട്. ചെറിയ പകർച്ചവ്യാധിപോലും ജീവനെടുക്കുന്ന ബാംബലി. ഇന്ന് ബാംബലിയുടെ മുഖം മാറി; സദിയോ മാനെയിലൂടെ. അന്ന് ആ ആശുപത്രിയുടെ ഉദ്ഘാടനവേളയിൽ വെള്ള ബനിയനും നീല ജീൻസും ധരിച്ച് ആൾകൂട്ടത്തിനിടയിലൂടെ വന്ന മാനേയുടെ മനസ്സിൽ എന്തെല്ലാം ചിത്രങ്ങളാകും മാറിമറഞ്ഞിരിക്കുക? ഒരു ചെറുപുഞ്ചിരിയോടെ കൂടിച്ചേർന്ന ആ ജനക്കൂട്ടത്തിനിടയിലൂടെ നടന്നകലുമ്പോൾ, ഇനിയൊരു അകാലമരണം തന്റെ നാട്ടിൽ സംഭവിക്കരുത്, കൃത്യമായ ചികിത്സ തന്റെ ജനതയ്ക്ക് ലഭിക്കാതെ പോകരുത് എന്നെല്ലാമായിരിക്കും. ഈ രാഷ്ട്രീയമാണ് മാനെയെ മാറ്റിനിർത്തുന്നത്.

പ്രഥമ സോക്രട്ടീസ് പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം സാദിയോ മാനെ

വിലപിടിപ്പുള്ള കാറുകളോ, ആഡംബര സൗധങ്ങളോ, വെക്കേഷൻ ആഘോഷങ്ങളോ അയാളെ ആകർഷിച്ചിരുന്നില്ല. അയാളിലെ മാനവികത ഓർമിപ്പിച്ചുകൊണ്ടിരുന്നത്, തന്റെ കഴിഞ്ഞുപോയ കാലങ്ങളെ കുറിച്ചായിരിക്കാം. അതാകാം അയാളുടെ മുഖം മാനവികയുടെ രാഷ്ട്രീയം പറയാൻ പ്രേരിപ്പിച്ചത്.

പലപ്പോഴായി പൊട്ടിയ മൊബൈലുമായി നടക്കുന്ന മാനെയെ കണ്ടിട്ടുണ്ട്. പ്രതിവർഷം 10 മില്യൺ യൂറോയിലേറെ വരുമാനമുള്ള മാനെയുടെ പൊട്ടിയ ഫോൺ നിമിഷനേരത്തിൽ വൈറലായി, വാർത്താസമ്മേളനത്തിൽ ഇതിനെ കുറിച്ച് പതപ്രവർത്തകൻ ചോദിച്ചു. താങ്കൾക്കാ മൊബൈൽ മാറ്റി പുതിയത് വാങ്ങിക്കൂടെ, മാനെയുടെ മറുപടി ശരിയാക്കണമെന്നായിരുന്നു. കൂടെ അദ്ദേഹം കൂട്ടിച്ചേർത്തു. എനിക്കിപ്പോൾ 10 ഫെറാരികാറോ, ഇരുപത് ഡയമണ്ട് വാച്ചുകളോ, 2 പ്രൈവറ്റ് ജെറ്റോ വാങ്ങാം. പക്ഷെ എനിക്കതിന്റെ ആവശ്യമെന്താണ്. ഇതുകൊണ്ടെല്ലാം എനിക്കെന്താണ് ചെയ്യാൻ കഴിയുക. എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് സെനഗലിന്റെ വീട്ടകങ്ങളിലെ ഒട്ടിയ വയറുകളാണ്. വിശപ്പിന്റെ വിളിയകറ്റാൻ സ്‌കൂൾ കഴിഞ്ഞാൽ ഞാൻ നേരെ പാടത്തേക്ക് പണിയെടുക്കാൻ ഓടുമായിരുന്നു. സെനഗലിലെ മൈതാനങ്ങൾ പുൽമൈതാനമല്ല. ചെങ്കല്ല് നിറഞ്ഞ മൈതാനങ്ങളിൽ ബൂട്ടില്ലാതെയാണ് ഞാൻ കളിയാരംഭിച്ചത്. ദാരിദ്ര്യത്തിന്റെ കാഠിന്യത്തിൽ ഞാൻ ചെറുപ്പത്തിൽ പഠനം ഉപേക്ഷിച്ചു. ഇതുപോലെയുള്ള ജീവിതങ്ങൾ സെനഗലിൽ നിരവധിയാണ്. എന്നാൽ ഫുട്‌ബോൾ എന്റെ ജീവിതം മാറ്റി. എനിക്കിപ്പോൾ എന്റെ നാടിനെ സഹായിക്കാനും കഴിയുന്നുണ്ട്. എനിക്കിതാണ് സന്തോഷം. ഈ വാക്കുകളാണ് മാനെയെന്ന മനുഷ്യസ്‌നേഹിയെ അടയാളപ്പെടുത്തുന്നത്.

നല്ലൊരു ആശുപത്രി ഇല്ലാത്തതിനാൽ മാനെയുടെ ഏഴാം വയസ്സിൽ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. ഇന്നയാൾ അവിടെയൊരു ആശുപത്രി പണിതു. 300 കിലോമീറ്റർ താണ്ടിയാണ് ഫുട്‌ബോളെന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി മാനെ 15-ാം വയസ്സിൽ ഓടിയത്. ഇന്നയാൾ ആ ഗ്രാമത്തിൽ അക്കാദമി പണിതു.

ഇന്നയാൾ ആ ഗ്രാമത്തിൽ സ്‌കൂൾ പണിതു. രണ്ടര ലക്ഷം ഡോളറാണ് 2019ൽ സെനഗലിൽ സ്‌കൂൾ പണിയാൻ മാനെ നൽകിയത്. നല്ലൊരു ആശുപത്രി ഇല്ലാത്തതിനാൽ മാനെയുടെ ഏഴാം വയസ്സിൽ അദ്ദേഹത്തിന്റെ പിതാവ് ഇഹലോകവാസം വെടിഞ്ഞു. ഇന്നയാൾ അവിടെയൊരു ആശുപത്രി പണിതു. 300 കിലോമീറ്റർ താണ്ടിയാണ് ഫുട്‌ബോളെന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി മാനെ 15-ാം വയസ്സിൽ ഓടിയത്. ഇന്നയാൾ ആ ഗ്രാമത്തിൽ അക്കാദമി പണിതു. ഗ്രാമത്തിന്റെ രക്ഷകനെന്നോ ദൈവമെന്നോയുള്ള ക്ലീഷേ പദപ്രയോഗങ്ങളിലല്ല മാനെയെ വിലയിരുത്തേണ്ടത്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന മാനവികതയുടെ രാഷ്ട്രീയത്തിലാണ് മാനെയെ വിലയിരുത്തേണ്ടതും അറിയപ്പെടേണ്ടതും.

കഴിഞ്ഞ ബാലൻഡിയോർ പുരസ്‌കാരവേളയിൽ ബൻസേമക്കുപുറകിൽ രണ്ടാമനായി പുരസ്‌കാരം നേടി സംസാരിക്കവേ അദ്ദേഹത്തോട് ഹോസ്റ്റ് ചോദിച്ചു: താങ്കൾ ജന്മനാടിനായി ഒരുപാട് ചെയ്യുന്നുണ്ടല്ലോ?.
ആ ചോദ്യത്തിന് മാനെ മറുപടി നൽകിയില്ല.
സമൃദ്ധിയുടെ വർത്തമാനകാലത്തിൽനിന്നുകൊണ്ട്​, വിശപ്പിന്റെ കഴിഞ്ഞകാലത്തെ മറവിക്ക് വിട്ടുകൊടുക്കാതെ മാനെ വ്യത്യസ്​തനാകുകയാണ്.

വന്യമെന്നും ഇരുണ്ടതെന്നും ആഫ്രിക്കയെയും ആഫ്രിക്കൻ ജനതയെയും കാലങ്ങളായി പറഞ്ഞുപഠിപ്പിച്ച പാഠപുസ്തകങ്ങളും പൊതുബോധവും തിരുത്തേണ്ട കാലം അതിക്രമിച്ചു. മൈതാനത്തിൽ സൗന്ദര്യാത്മക ഫുട്ബോൾ കൊണ്ടും ജീവിതത്തിൽ മാനവിക രാഷ്ട്രീയം ഉയർത്തിപ്പിടിച്ചും സദിയോ മാനെ നിറഞ്ഞുനിൽക്കുകയാണ്.

അതേ സദിയോ,
താങ്കൾ ഇനിയും വിസ്മയിപ്പിക്കുകയും
​പ്രചോദിപ്പിക്കുകയും ചെയ്യുക... ▮

Comments