കളി കാണാതെ 1- 0 എന്ന സ്കോർ മാത്രം കണ്ടവർക്ക് സെനഗൽ - മൊറോക്കോ ഫൈനൽ ഒരു വിരസമായ കളിയായിരുന്നു എന്നു തോന്നാം. എന്നാൽ ഈയടുത്ത് നടന്ന ഏറ്റവും ഉജ്ജ്വലമായ ഫുട്ബോൾ മത്സരമായിരുന്നു AFCON ഫൈനലിലേത്. കളിക്ക് കളി, കളി തീരുന്ന മിനുറ്റിലെ പെനാൽറ്റി. തർക്കം. 20 മിനുറ്റ് കളി നിർത്തിവെക്കാൻ കാരണമായ സെനഗൽ വാക്കോഫ്, സെനഗലിൻ്റെ വമ്പൻ തിരിച്ചുവരവ്. കളിയും ഡ്രാമയും നിറഞ്ഞ ഫൈനൽ വിലയിരുത്തുകയാണ് അന്താരാഷ്ട്ര പ്രശസ്തനായ ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
