പന്ത് നിയന്ത്രിക്കുന്നതിലും വേഗതയിലും പാസ്സിങ്ങിലും അതിശയപ്പെടുത്തുകയാണ് ലൂയീസ് ഡെ ലാ ഫുവന്തെയുടെ സ്പെയിൻ. എന്ത് മനോഹരമായാണ് അവർ പന്ത് കൈമാറിക്കളിക്കുന്നത്. സ്പെയിൻെറ ഇപ്പോഴത്തെ ടീമിലെ കളിക്കാരെ മുഴുവൻ യുവതാരങ്ങളായപ്പോൾ തന്നെ പരിശീലിപ്പിച്ചിട്ടുള്ളയാളാണ് ലാ ഫുവന്തെ. അതിൻെറ ഗുണം ഈ ടീമിനുണ്ട് താനും. റോഡ്രിയെ പൂട്ടാനായില്ലെങ്കിൽ സ്പെയിനെ തോൽപ്പിക്കാനാവില്ല. ഫ്രാൻസിനെതിരെ കളി മുഴുവൻ നിയന്ത്രിച്ചത് റോഡ്രിയാണ്. ഫൈനലിലും അത് ആവർത്തിച്ചേക്കുമെന്നും പറയുന്നു അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. 2000-ത്തിന് ശേഷം കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും മികച്ച ലോകകപ്പ് ഏതായിരുന്നുവെന്നും മികച്ച മൂന്ന് ടീമുകൾ ഏതൊക്കെയാണെന്നും കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറയുന്നു.
