മിഡ്ഫീൽഡ് നിയന്ത്രിക്കും SPAIN Vs ARGENTINA ഫൈനൽ

ണ്ട് കോപ്പ അമേരിക്കയും കഴിഞ്ഞ ലോകകപ്പും നേടിയതിൻെറ ആത്മവിശ്വാസമുണ്ട് അർജന്റീനയ്ക്ക്. മറുവശത്ത് സ്പെയിൻ ചെറുപ്പമായ കളിക്കാരുടെ ടീം ആണെങ്കിലും കഴിഞ്ഞ യൂറോകപ്പ് നേടിയതിൻെറ പരിചയസമ്പത്ത് അവർക്കുമുണ്ട്. ഇരുടീമുകളുടെയും മിഡ്ഫീൽഡുകൾ തമ്മിലായിരിക്കും ഫൈനലിലെ യഥാർത്ഥ മത്സരം. മിഡ്ഫീൽഡായിരിക്കും ഈ കളി നിയന്ത്രിക്കുകയെന്ന് പറയുന്നു അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. സ്പാനിഷ് മിഡ്ഫീൽഡ് പാസ്സിങ് റിഥം കണ്ടെത്തിക്കഴിഞ്ഞാൽ അത് അർജൻറീനയ്ക്ക് അപകടകരമായിരിക്കും. മറുവശത്ത് ഏത് മോശം സാഹചര്യത്തിൽ നിന്നും തിരിച്ചുവരുന്ന ടീമാണ് അർജന്റീന. അവിശ്വസനീയമായ വിധത്തിൽ, എന്നാൽ അനായാസമായി കളി മാറ്റിമറിക്കുന്ന മെസ്സി കൂടിയാവുമ്പോൾ... ലോകകപ്പ് ഫൈനലിന് തൊട്ടുമുൻപ് PELOTA MAGICA കാഴ്ച്ചക്കാരുടെ ചോദ്യങ്ങളോട് മറുപടി പറയുകയാണ് ദിലീപ്. മുഹമ്മദ് ഫൽക്ക, ബിഷു തോമസ്, യൂനസ്, അൻഷാദ്, സുഷാന്ത് ശിവദാസ്, ഫിലിപ്പ്, അലൻ, അസ്ഹറുദ്ദീൻ എന്നിവരുടേതാണ് ചോദ്യങ്ങൾ.


Summary: SPAIN Vs ARGENTINA FIFA World Cup 2026 Final Pelota Magica Q and A with International sports analyst Dileep Premachandran.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

ടി. ശ്രീജിത്ത്

ട്രൂ കോപ്പി സീനിയ‍ർ ന്യൂസ് കോർഡിനേറ്റർ

Comments