ഈ ലോകകപ്പിലെ ഏറ്റവും നല്ല ടീമായി എല്ലാവരും കണ്ടിരുന്നത് ഫ്രാൻസിനെയാണ്. സ്പെയിനെതിരെ അവർക്ക് എന്താണ് സംഭവിച്ചത്? അവർക്കൊന്നും സംഭവിച്ചില്ല. സ്പെയിൻ അവരെയങ്ങ് പൂട്ടി. ഒരു പദ്ധതിയും നടപ്പാക്കാനാവാത്ത വിധത്തിൽ... റോഡ്രി, ഡാനി ഒൽമോ, കുബാർസി തുടങ്ങിയ അൺസങ് ഹീറോകളുടെ കൂട്ടം എംബാപ്പെയും ഡെംബലെയും ഒലീസെയുമടങ്ങുന്ന വിനാശകാരികളെ പോസ്റ്റിലേക്ക് സ്ട്രൈക്ക് ചെയ്യാൻ പോലും ആവാത്തവിധത്തിൽ പൂട്ടിക്കെട്ടി. ആരായിരുന്നു സെമിയിൽ സ്പെയിനിൻെറ ഹീറോ? അങ്ങനെ ഒറ്റയൊരാളെ എടുത്തുപറയാൻ ആവാത്ത രീതിയിലായിരുന്നു അവരുടെ കളിയെന്ന് പറയുന്നു ഇന്ത്യൻ ഫുട്ബോളർ സി.കെ. വിനീത്. റോഡ്രിയിൽ നിന്ന് കണ്ടത് ഒരു ബാലൺദ്യോർ പ്രകടനമായിരുന്നുവെന്ന് പറയുന്നു അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. PELOTA MAGICA-യിൽ കാണാം ഇരുവരുടെയും സെമിഫൈനൽ വിശകലനം...
